കൊച്ചിയിൽ ഇന്ന് ഇന്ത്യൻ എൽ ക്ലാസിക്കോ; മൈതാനത്തിന് തീ പിടിക്കുന്ന ആഘോഷ രാവിന് കാതോർത്ത് കേരളം - ISL; Blasters Vs ATK
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചിയിൽ ഇന്ന് ഇന്ത്യൻ എൽ ക്ലാസിക്കോ; മൈതാനത്തിന് തീ പിടിക്കുന്ന ആഘോഷ രാവിന് കാതോർത്ത് കേരളം – ISL; Blasters Vs ATK

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 03:58 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കാൽപ്പന്തുത്സവത്തിന്റെ ആവേശത്തിന് തിരികൊളുത്തി കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട ഇന്ന് കൊച്ചിയിൽ രണ്ടാം അങ്കത്തിന് ഇറങ്ങുന്നു. സീസണിലെ രണ്ടാം ഹോം മത്സരത്തിൽ, ചിരവൈരികൾ എന്ന് വിശേഷിപ്പിക്കാവുന്ന എടികെ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിന്റെ സുവർണ്ണ രേഖകളിൽ അനിഷേധ്യ സ്ഥാനം കൈയ്യാളുന്ന ദേശങ്ങളാണ് കേരളവും ബംഗാളും. പരമ്പരാഗത ഇന്ത്യൻ ഫുട്ബോളിലെ ഈ കരുത്തന്മാർ, സമകാലിക ഫുട്ബോളിന്റെ സമവാക്യങ്ങൾക്കനുസരിച്ച് പരസ്പരം പോർവിളി മുഴക്കുമ്പോൾ, മൈതാനത്ത് തീ പടരും എന്നുറപ്പ്. അതുകൊണ്ട് തന്നെ, ഇന്ത്യൻ എൽ ക്ലാസിക്കോ എന്ന വിശേഷണമാണ് ബ്ലാസ്റ്റേഴ്സ്- എടികെ പോരാട്ടത്തിന് കളി ആരാധകർ കൽപ്പിച്ചു നൽകുന്നത്.

രണ്ട് ഫൈനലുകളിൽ, ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നങ്ങൾ തച്ചുടച്ച ടീമാണ് എടികെ. 2014ലെ ആദ്യ സീസണിലും 2016ലും ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് കലാശപ്പോരുകളിൽ എടികെ കടിഞ്ഞാണിട്ടു. മത്സരത്തിന്റെ ടിക്കറ്റുകൾ നേരത്തേ തന്നെ വിറ്റു തീർന്നതിനാൽ, ആവേശപ്പോരിന് ആരവം പകർന്ന്, ലോകശ്രദ്ധ പിടിച്ചു പറ്റിയ മഞ്ഞക്കടൽ ഇന്ന് കൊച്ചിയിൽ ആർത്തിരമ്പുമെന്ന് ഉറപ്പ്.

ഈ സീസണിൽ, ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്സ് വിജയത്തോടെ തുടങ്ങിയപ്പോൾ, ചെന്നൈയിൽ എഫ്സിയോട് തോറ്റായിരുന്നു എടികെയുടെ തുടക്കം. ഇവാൻ കല്യൂഷ്നി എന്ന പടക്കുതിരയുടെ കരുത്തിൽ വിശ്വാസമർപ്പിച്ചാകും ബ്ലാസ്റ്റേഴ്സ് ഇന്ന് തന്ത്രങ്ങൾ മെനയുക. അഡ്രിയാൻ ലൂണ, ദിമിത്രിയോസ്, ജിയാനൂ, ബിദ്യാസാഗർ, കെ പി രാഹുൽ, സഹൽ എന്നിവരും മത്സരത്തിന്റെ ഗതിമാറ്റാൻ ശേഷിയുള്ള പോരാളികളാണ്. ഒപ്പം ഇവാൻ വുക്കമെനോവിച്ച് എന്ന തന്ത്രശാലിയായ പരിശീലകന്റെ പദ്ധതികൾ കൂടി കളിക്കളത്തിൽ നടപ്പിലായാൽ, മറ്റൊരു സുവർണ സീസണിന്റെ ചിറകിലേറി ലീഗിലെ പ്രയാണം തുടരുന്ന ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗാലറികളിലെ പീതസാഗരത്തിന് ആർപ്പു വിളി തുടരാം.

Tags: islKBFC
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies