ഇലന്തൂർ ആഭിചാര കൊല; മൃതദേഹ ഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചത് വിൽക്കാൻ; ഭഗവൽ സിംഗിനെ ബ്ലാക് മെയിൽ ചെയ്യാൻ ഷാഫി പദ്ധതിയിട്ടു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്-elanthur human sacrifice
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇലന്തൂർ ആഭിചാര കൊല; മൃതദേഹ ഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചത് വിൽക്കാൻ; ഭഗവൽ സിംഗിനെ ബ്ലാക് മെയിൽ ചെയ്യാൻ ഷാഫി പദ്ധതിയിട്ടു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്-elanthur human sacrifice

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 03:50 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ഇലന്തൂർ ഇരട്ട ആഭിചാര കൊലയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. കൊലകൾക്ക് ശേഷം മാംസം വിൽക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും മനുഷ്യമാംസം വിറ്റാൽ 20 ലക്ഷം രൂപ വരെ ലഭിക്കുമെന്ന് ലൈലയെയും ഭഗവൽ സിംഗിനെയും ഷാഫി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി. വിൽക്കുന്നതിന് വേണ്ടിയായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ ഇവർ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നത്.

ആഭിചാര കൊലയ്‌ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കാതെ വെട്ടി കഷ്ണങ്ങൾ ആക്കിയത് എന്തിനെന്ന സംശയം അന്വേ ഷണ സംഘത്തിന് ഉണ്ടായിരുന്നു. ഇക്കാര്യം ആരാഞ്ഞപ്പോഴാണ് പ്രതികൾ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. ആഭിചാര കൊല നടത്താമെന്ന തീരുമാനം ആദ്യം എടുത്തത് ഭഗവൽ സിംഗ് ആയിരുന്നു. തുടർന്ന് ഷാഫിയെ സമീപിച്ചു.

ആദ്യം പറഞ്ഞത് ഭഗവൽ സിംഗാണ്. ഇത് പ്രകാരമാണ് റോസ്ലിയെ എത്തിച്ച് ആഭിചാര കൊല നടത്തിയത്. ഇതിന് ശേഷം മനുഷ്യ മാംസം വാങ്ങുകയും കഴിക്കുകയും ചെയ്യുന്ന വലിയൊരു സംഘം ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്ക് മാംസം വിറ്റാൽ 20 ലക്ഷം രൂപവെ ലഭിക്കുമെന്നും ഷാഫി ഭഗവൽ സിംഗിനോടും ഭാര്യയോടും പറഞ്ഞു. ഈ പണം കൊണ്ട് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്നും ഷാഫി വിശ്വസിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചത്.

പിറ്റേ ദിവസം മൃതദേഹം വാങ്ങാൻ വരുമെന്ന് ആയിരുന്നു ഷാഫി പറഞ്ഞത്. എന്നാൽ ആരും വന്നില്ല. ഇക്കാര്യം ആരാഞ്ഞപ്പോൾ റോസ്ലിനെ കൊലപ്പെടുത്തിയ സമയവും രീതിയും ശരിയായില്ലെന്നും അതിനാൽ മാംസം വാങ്ങാൻ ആരും വരില്ലെന്നുമായിരുന്നു പറഞ്ഞത്. ഇതേ തുടർന്നാണ് രണ്ടാമത്തെ ആഭിചാര കൊലയ്‌ക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്.

അതേസമയം ഇരുകൊലകളുടെയും പേരിൽ ലൈലയെയും ഭഗവൽ സിംഗിനെ ഭീഷണിപ്പെടുത്താനായിരുന്നു ഷാഫിയുടെ പദ്ധതി. സാമ്പത്തിക അഭിവൃദ്ധി നേടിത്തരാമെന്ന് പറഞ്ഞ് പല തവണയായി ആറ് ലക്ഷത്തോളം രൂപ ഭഗവൽ സിംഗിൽ നിന്നും ഷാഫി കൈപ്പറ്റിയിരുന്നു. ഇത് ഭവഗൽ സിംഗ് തിരിച്ച് ചോദിച്ചിരുന്നു. ഇതോടെ പണം തിരികെ നൽകാതിരിക്കാനുള്ള പദ്ധതികളെക്കുറിച്ച് ഷാഫി ചിന്തിച്ചു തുടങ്ങിയിരുന്നു. രണ്ടാമത്തെ ആഭിചാര കൊല കൂടി നടത്തി ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്തി പണം തിരികെ നൽകാതിരിക്കാമെന്നായിരുന്നു ഷാഫിയുടെ ചിന്ത.

തനിക്ക് കൊല ചെയ്യുന്നത് ഒരു ഹരമായിരുന്നുവെന്നാണ് ഷാഫി പോലസിനോട് പറഞ്ഞത്. ശരീരത്തിൽ വരഞ്ഞ് മുറിവുണ്ടാക്കുമ്പോഴും കൊല്ലുമ്പോഴും വെട്ടി നുറുക്കുമ്പോഴുമെല്ലാം ഹരമായിരുന്നുവെന്നാണ് ഷാഫി പോലീസിന് നൽകിയ മൊഴി.

Tags: shafilailabagawal singh
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies