ഇത് ലേഡി കൊഹ് ലി തന്നെ! ക്രിക്കറ്റ് കളിച്ച് വൈറലായി ലഡാക്കിലെ ആറാം ക്ലാസുകാരി; മഖ്‌സൂമയുടെ ഇഷ്ടതാരം വിരാട് കൊഹ്ലി; രാജ്യത്തിന് വേണ്ടി കളിക്കാനും താൽപര്യം; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇത് ലേഡി കൊഹ് ലി തന്നെ! ക്രിക്കറ്റ് കളിച്ച് വൈറലായി ലഡാക്കിലെ ആറാം ക്ലാസുകാരി; മഖ്‌സൂമയുടെ ഇഷ്ടതാരം വിരാട് കൊഹ്ലി; രാജ്യത്തിന് വേണ്ടി കളിക്കാനും താൽപര്യം; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 07:40 pm IST
FacebookTwitterWhatsAppTelegram

ലെ; തലങ്ങും വിലങ്ങും ഷോട്ടുകൾ. മികച്ച ഫുട് വർക്ക്. കൃത്യമായ പരിശീലനം ലഭിച്ചാൽ ഭാവിയിലെ ഇന്ത്യൻ താരം. ലഡാക്കിൽ നിന്ന് ക്രിക്കറ്റ് കളിച്ച് വൈറലായിരിക്കുകയാണ് ആറാം ക്ലാസുകാരിയായ ഒരു പെൺകുട്ടി. മഖ്‌സൂമയെന്ന പെൺകുട്ടിയാണ് ട്വിറ്ററിൽ ഉൾപ്പെടെ ആയിരങ്ങളുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നത്.

ലഡാക്കിലെ സ്‌കൂൾ എഡ്യുക്കേഷൻ ഡയറക്ടറേറ്റ് ആണ് മഖ്‌സൂമ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഇതോടെയാണ് ഈ കൊച്ചുമിടുക്കിയുടെ ടാലന്റ് പുറം ലോകത്ത് എത്തിയത്. ഭാവിയിൽ ഇന്ത്യൻ ടീമിലേക്ക് പ്രതീക്ഷയുളള താരമെന്നാണ് പലരും കമന്റുകളിൽ കുറിക്കുന്നത്.

വീട്ടിൽ അച്ഛനും സ്‌കൂളിൽ അധ്യാപകരും ക്രിക്കറ്റ് കളിക്കാൻ തനിക്ക് പ്രചോദനമായിട്ടുണ്ടെന്ന് മഖ്‌സൂമ പറയുന്നു. വിരാട് കൊഹ്ലിയെപ്പോലെ കളിക്കാനാണ് എന്റെ പരിശ്രമം മുഴുവൻ. വിരാട് കൊഹ്ലിയാണ് എന്റെ ഇഷ്ട ക്രിക്കറ്റ് താരവും മഖ്‌സൂമ പറയുന്നു.

മികച്ച ഫുട്‌വർക്കും പവർഫുൾ ഷോട്ടുകളുമാണ് മഖ്‌സൂമയിൽ നിന്ന് പിറക്കുന്നത്. വീഡിയോ ദൃശ്യങ്ങളിൽ ഇത് വ്യക്തവുമാണ്. എഡ്യുക്കേഷൻ ഡയറക്ടറേറ്റിന്റെ ട്വിറ്റർ അക്കൗണ്ടിൽ തന്നെ മൂന്നേകാൽ ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. പതിനായിരത്തോളം പേർ ലൈക്ക് ചെയ്തിട്ടുണ്ട്.

ഹെലികോപ്ടർ ഷോട്ടുകൾ കളിക്കാനാണ് താൻ ഇപ്പോൾ പരിശീലിക്കുന്നതെന്നും മഖ്‌സൂമ വീഡിയോയിൽ പറയുന്നു. മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയെയാണ് ഇതിൽ മഖ്‌സൂമ മാതൃകയാക്കിയിരിക്കുന്നത്.

മഖ്‌സൂമ ഭാവിയിൽ ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുമെന്ന് തന്നെയാണ് വീഡിയോ കണ്ടവരിൽ ഭൂരിഭാഗവും കമന്റുകളിൽ പറയുന്നത്. ലേഡി വിരാട് കൊഹ്ലിയെന്ന് പോലും പലരും വിശേഷിപ്പിക്കുന്നുമുണ്ട്.

My father at home and my teacher at school encourage me to play cricket. I'll put all my efforts to play like @imVkohli Maqsooma student class 6th #HSKaksar pic.twitter.com/2ULB4yAyBt

— DSE, Ladakh (@dse_ladakh) October 14, 2022

Tags: ക്രിക്കറ്റ്
ShareTweetSendShare

More News from this section

ഉത്തരാഖണ്ഡിൽ മദ്രസകൾ ഉൾപ്പെടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏകീകൃത നിയന്ത്രണം; പുതിയ ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

സീഷെല്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, ചരിത്ര പ്രസംഗത്തിനും ഒരുക്കം

Latest News

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ മാന്യ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

ആർഎസ്എസ് പ്രവർത്തകന്റെ സംസ്കാരം മുസ്ലിം വനിത നടത്തിയെന്നത് വ്യാജപ്രചരണം; ഉപ്പളയിലെ നാരായണന്‍റെ സംസ്കാരത്തിൽ പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ

കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; ആൺകുഞ്ഞിന് മണിക്കൂറുകൾ മാത്രം പ്രായം

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies