‘കാണാൻ ബന്ധുക്കൾ വരുന്നില്ല, അക്ഷരാഭ്യാസമില്ലാത്തതിനാൽ ഒന്നും വായിക്കാനും കഴിയുന്നില്ല‘: ജയിലറയ്ക്കുള്ളിലെ ഇരുട്ടിൽ അലമുറയിട്ട് കനയ്യ ലാൽ കൊലക്കേസ് പ്രതികൾ; ‘ധൈര്യമെല്ലാം ചോർന്ന് പോയോ?‘ എന്ന് പരിഹാസം- Kanhaiya Lal murderers cry in jail
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കാണാൻ ബന്ധുക്കൾ വരുന്നില്ല, അക്ഷരാഭ്യാസമില്ലാത്തതിനാൽ ഒന്നും വായിക്കാനും കഴിയുന്നില്ല‘: ജയിലറയ്‌ക്കുള്ളിലെ ഇരുട്ടിൽ അലമുറയിട്ട് കനയ്യ ലാൽ കൊലക്കേസ് പ്രതികൾ; ‘ധൈര്യമെല്ലാം ചോർന്ന് പോയോ?‘ എന്ന് പരിഹാസം- Kanhaiya Lal murderers cry in jail

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 07:28 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: മകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കനയ്യ ലാൽ എന്ന നിസ്സഹായനായ തയ്യൽ തൊഴിലാളിയെ ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ റിയാസും ഗോസ് മുഹമ്മദും ജയിലിനുള്ളിൽ അനുഭവിക്കുന്നത് കടുത്ത ഏകാന്തതയെന്ന് റിപ്പോർട്ട്. പലപ്പോഴും ജയിലിനുള്ളിൽ ഇവർ അകാരണമായി അലറിക്കരയുന്നതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

രാജസ്ഥാനിലെ ഉന്നത സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ജയിലിനുള്ളിലാണ് റിയാസിനെയും ഗോസ് മുഹമ്മദിനെയും പാർപ്പിച്ചിരിക്കുന്നത്. കേസിലെ മറ്റ് 7 പ്രതികളും ജയിലിനുള്ളിലാണ്. ജയിലിനുള്ളിൽ പ്രതികൾക്ക് വായിക്കാൻ മഹാന്മാരുടെ ജീവചരിത്രങ്ങൾ നൽകുന്നുണ്ട്. റിയാസിന് അക്ഷരാഭ്യാസമില്ലാത്തതിനാൽ, മറ്റൊരു തടവുകാരനാണ് പുസ്തകങ്ങൾ വായിച്ച് കൊടുക്കുന്നത്.

കനയ്യ ലാൽ കൊലക്കേസിലെ 9 പ്രതികളേയും വെവ്വേറെ ജയിലറകളിൽ ഒറ്റയ്‌ക്കാണ് പാർപ്പിച്ചിരിക്കുന്നത്. പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായി ദിവസവും ഒരു മണിക്കൂർ വീതം മാത്രമാണ് ഇവരെ പകൽ വെളിച്ചത്തിൽ ഇറക്കുന്നത്.

റിയാസിനേയും ഗോസ് മുഹമ്മദിനേയും കാണാൻ ഇതുവരെയും ബന്ധുക്കളാരും വന്നിട്ടില്ല. ചോദ്യം ചെയ്യാൻ എൻ ഐ എ ഉദ്യോഗസ്ഥർ മാത്രമാണ് എത്തുന്നത്. ഭാര്യമാരെയും കുടുംബാംഗങ്ങളെയും കാണണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ പലപ്പോഴും പൊട്ടിക്കരയാറുണ്ടെന്ന് ജയിൽ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഭക്ഷണം കഴിക്കാതെ ഇരുന്ന് കരയുന്ന പ്രതികളെ സഹതടവുകാർ പരിഹസിക്കുന്നതും പതിവാണ്. ജന്നത്തിന് വേണ്ടി നിസ്സഹായനും നിരായുധനുമായ ഒരു മനുഷ്യനെ ജീവനോടെ കഴുത്തറുത്ത ശേഷം വീഡിയോയിൽ വീരന്മാരായി ചമഞ്ഞവരുടെ ധൈര്യമെല്ലാം ഇപ്പോൾ ചോർന്ന് പോയോ എന്നാണ് ഇവരോട് ചിലർ ചോദിക്കുന്നത്.

Tags: Kanhaiya Lal murderriyaz
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies