തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ശനിയാഴ്ചവരെ സമാന രീതിയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
മഴയുടെ സാഹചര്യത്തിൽ ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ജില്ലകളിൽ മണിക്കൂറിൽ 64.5 മുതൽ 111.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കാം. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
വടക്കൻ ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെട്ടിരിക്കുന്ന ചക്രവാത ചുഴിയാണ് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം. വരും മണിക്കൂറുകളിൽ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തി ചേർന്ന് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനാണ് സാദ്ധ്യത.
വരും ദിവസങ്ങളിൽ യെല്ലോ അലർട്ടുള്ള ജില്ലകൾ
0102022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
21-10-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്
22-10-2022: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി.
Comments