പഴനിയിൽ ഭക്തർ തലമുണ്ഡനം ചെയ്യുന്നതെന്തിന്? പഴനി എന്ന പേരുവന്നതെങ്ങിനെ? എന്താണ് നവപാഷാണ വിഗ്രഹം? അറിയാം..
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഴനിയിൽ ഭക്തർ തലമുണ്ഡനം ചെയ്യുന്നതെന്തിന്? പഴനി എന്ന പേരുവന്നതെങ്ങിനെ? എന്താണ് നവപാഷാണ വിഗ്രഹം? അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 01:03 pm IST
Facebook
Twitter
WhatsAppTelegram

പഴനി മുരുകൻ ക്ഷേത്രത്തെക്കുറിച്ച് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല.. തമിഴ്നാട്ടിലെ പഴനിയിലുള്ള ഈ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കേരളത്തിലും അതീവ പ്രശസ്തമാണ്. ഭക്തരുടെയും വിശ്വാസികളുടെയും പ്രകൃതി സ്നേഹികളുടെയുമെല്ലാം പ്രിയങ്കരമായ ഒരു കേന്ദ്രം കൂടിയാണ് പഴനി മല. ആയിരത്തൊന്ന് കൽപ്പടികൾ കയറി മലമുകളിലെത്തി പഴനിയാണ്ടവനെ ദർശിച്ചാൽ സകല ദുരിതങ്ങളും ശമിക്കുമെന്നാണ് വിശ്വാസം..

മല താണ്ടി ആ പുണ്യഭൂമിയിലെത്തുന്ന ഏതൊരു വിശ്വാസിയെയും കാത്തിരിക്കുന്നത് അതിമനോഹരമായ പ്രകൃതി ഭംഗി കൂടിയാണ്.. മലയ്‌ക്ക് മുകളിൽ നിന്ന് കാണുന്ന പഴനി നഗരവും പരിസര പ്രദേശങ്ങളും ഏതൊരു സഞ്ചാരിയുടെയും മനസ് നിറയ്‌ക്കും. തമിഴ്നാട്ടിലെ ദിണ്ടിഗൽ എന്ന ജില്ലയിലാണ് ഹിൽസ്റ്റേഷൻ കൂടിയായ പഴനിയുള്ളത്. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിതെന്ന് പറയപ്പെടുന്നു. കാർത്തികേയൻ, മുരുകൻ, കുമാരൻ, സ്‌കന്ദൻ, ഷൺമുഖൻ, വേലായുധൻ, ആണ്ടവൻ, ശരവണൻ എന്നീ പേരുകളിലെല്ലാം ഭക്തർ ആരാധിക്കുന്ന സുബ്രഹ്മണ്യ സ്വാമിയുടെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രം കൂടിയാണിത്..

പഴനി എന്ന പേരിന് പിന്നിലും പഴനി മലയിലിരിക്കുന്ന മുരുകന്റെ പ്രതിഷ്ഠയ്‌ക്ക് പിന്നിലും ഏറെ പഴക്കം ചെന്ന ഒരു പുരാണകഥയുണ്ട്. ആ കഥയിങ്ങനെയാണ്.. ഒരിക്കൽ നാരദ മഹർഷി പരമശിവനെ സന്ദർശിച്ച് അറിവിന്റെ പഴമായ ജ്ഞാനപ്പഴം നൽകി. ഇത് തന്റെ പുത്രന്മാരായ ഗണപതിക്കും സുബ്രഹ്മണ്യനും തത്തുല്യമായി വീതിച്ച് നൽകാൻ പരമശിവൻ തുനിഞ്ഞപ്പോൾ നാരദമഹർഷി തടഞ്ഞു. പഴം വീതിച്ചാൽ അതിന്റെ അമൂല്യ ശക്തി നഷ്ടപ്പെടുമെന്നായിരുന്നു നാരദന്റെ വാദം. തുടർന്ന് മക്കളിൽ ഏറ്റവും ബുദ്ധിമാനായ പുത്രനെ കണ്ടെത്തി പഴം സമ്മാനിക്കാൻ ഭഗവാൻ തീരുമാനിച്ചു. ഈ ലോകത്തെ മൂന്ന് പ്രാവശ്യം വലം വെച്ച് ആദ്യമെത്തുന്നയാൾക്ക് ജ്ഞാനപ്പഴം നൽകുമെന്നായി പരമശിവൻ. ഇത് കേട്ടപ്പോൾ തന്നെ മുരുകൻ തന്റെ മയിൽവാഹനമെടുത്ത് ലോകം ചുറ്റാൻ സഞ്ചരിച്ചു. എന്നാൽ മാതാപിതാക്കൾ പ്രപഞ്ചത്തിന് തുല്യമാണെന്ന് വിശ്വസിച്ച ഗണപതി അച്ഛനമ്മമാരെ മൂന്ന് തവണ വലംവെച്ചു. ഗണപതിയുടെ വിവേകത്തിലും ബുദ്ധിയിലും സന്തുഷ്ടനായ മഹാദേവൻ ജ്ഞാനപ്പഴം ഗണപതിക്ക് തന്നെ സമ്മാനിച്ചു. എന്നാൽ തന്റെ അദ്ധ്വാനവും പരിശ്രമവും പാഴായി എന്നറിഞ്ഞ മുരുകൻ മാതാപിതാക്കളോട് പിണങ്ങി കൈലാസത്തിൽ നിന്നിറങ്ങി പഴനിമലയിലെത്തി. തിരിച്ചു വിളിക്കാനെത്തിയ ശിവനും പാർവ്വതിയും മുരുകനെ സമാധാനിപ്പിക്കാൻ പറഞ്ഞ വാക്കുകളാണ് പഴം നീ.. ഇതാണ് പിന്നീട് ലോപിച്ച് പഴനി എന്നായത്.

സർവ്വ രോഗങ്ങൾക്കും ശമനമാകുന്ന ദിവ്യൗഷധമാണ് ശ്രീമുരുകന്റെ പുണ്യ വിഗ്രഹമെന്നാണ് വിശ്വാസം. ഒറ്റയ്‌ക്കെടുത്താൽ മഹാവിഷവും പ്രത്യേക അനുപാതത്തിൽ തമ്മിൽ ലയിപ്പിച്ചാൽ മഹാ ഔഷധവും ആകുന്ന ഒമ്പത് പാഷാണങ്ങൾ സംയോജിപ്പിച്ചാണ് മുരുക വിഗ്രഹം തീർത്തിരിക്കുന്നത്. നാലായിരത്തിലേറെ ഒറ്റ മൂലികളിൽ നിന്നായി 81 ഭൈഷജ കൂട്ടുകൾ വേർതിരിച്ച് അവയെ വീണ്ടും ലയിപ്പിച്ച് 9 മഹാ പാഷാണങ്ങൾ തയ്യാറാക്കി. വീരം, പൂരം, രസം, ജാതിലിംഗം, കണ്ടകം, ഗൗരീ പാഷാണം, വെള്ള പാഷാണം, മൃദർശ്ശിങ്ക്, ശിലാസത്ത് എന്നീ ഒമ്പത് പാഷാണങ്ങളുടെ കൂട്ടിനെ പ്രത്യേക താപനിലയിൽ ചൂടാക്കിയും തണുപ്പിച്ചും മണ്ണിനടിയിൽ കുഴിച്ചിട്ടും വീണ്ടുമെടുത്ത് ചൂടാക്കിയുമാണ് വിഗ്രഹം നിർമിക്കാനുള്ള മിശ്രിതം തയ്യാറാക്കിയതെന്ന് പറയപ്പെടുന്നു. പഴനിമലയിലെത്തിയ സിദ്ധ ഭോഗർ അവിടെ ദണ്ഡായുധപാണിയായ ബാലസന്ന്യാസിയുടെ ചൈതന്യമുണ്ടെന്ന് മനസിലാക്കിയാണ് നവപാഷാണ വിഗ്രഹം നിർമ്മിച്ചതെന്നാണ് ചരിത്രം.

ബാലനായും സന്ന്യാസിയായും വേട്ടക്കാരനായും രാജാവായുമെല്ലാം പഴനിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഭഗവാൻ മുരുകനെ അലങ്കരിക്കാറുണ്ട്. ഭക്തർ മൊട്ടയടിച്ചും കാവടിയേന്തിയുമെല്ലാം മല കയറുന്നതും ഇവിടുത്തെ പ്രധാന വഴിപാടാണ്. ബാലമുരുകന്റെ ശിരസിനോട് സാമ്യം തോന്നുകയാണ് തല മുണ്ഡനം ചെയ്യുകയെന്ന വിശ്വാസത്തിന് ആധാരം. വൈകിട്ട് തലമുണ്ഡനം ചെയ്ത ശേഷം ചന്ദനം തേച്ച്, രാത്രി മുഴുവൻ അത് സൂക്ഷിക്കുകയെന്നത് ഭക്തരുടെ രീതിയാണ്. തൈപൂയം, വൈകാശി വിശാഖം, തൃക്കാർത്തിക എന്നിവയാണ് പഴനിയിലെ പ്രധാന ഉത്സവങ്ങൾ. മലകയറാൻ ബുദ്ധിമുട്ടുള്ളവർക്ക് റോപ് വേ വഴിയും മറ്റും മുകളിലെത്താൻ സൗകര്യവുമുണ്ട്.

 

 

 

 

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies