ഡ്രോണുകൾ മാത്രമല്ല, റഷ്യയ്ക്ക് മിസൈലുകൾ അടക്കം നൽകുമെന്ന് ഇറാൻ; നീക്കം യുക്രൈയ്‌ന് നാറ്റോ സഹായം വാഗ്ദാനം ചെയ്തതോടെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡ്രോണുകൾ മാത്രമല്ല, റഷ്യയ്‌ക്ക് മിസൈലുകൾ അടക്കം നൽകുമെന്ന് ഇറാൻ; നീക്കം യുക്രൈയ്‌ന് നാറ്റോ സഹായം വാഗ്ദാനം ചെയ്തതോടെ

Iran to send more missiles, drones to Russia as Nato pledges anti-drone systems to Ukraine

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 03:59 pm IST
FacebookTwitterWhatsAppTelegram

യുദ്ധത്തിൽ റഷ്യയ്‌ക്ക് കൂട്ടായി ഇറാന്റെ മിസൈലുകളും; നീക്കംയുക്രെയ്ന് നാറ്റോ സഹായം വാഗ്ദാനം ചെയ്തതോടെ

ടെഹ്‌റാൻ; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്‌ക്ക് കൂടുതൽ പിന്തുണയുമായി ഇറാൻ. ഡ്രോണുകൾക്ക് പുറമെ മിസൈലുകൾ അടക്കമുള്ള കൂടുതൽ സൈനിക സഹായങ്ങൾ നൽകുമെന്ന് ഇറാൻ വ്യക്തമാക്കി. രണ്ട് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരുമാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്ന് കൂടുതൽ ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ നാറ്റോ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണിത്.

റഷ്യ കൂടുതൽ ഡ്രോണുകളും കൃത്യതയോടെ പ്രവർത്തിക്കുന്ന ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും ആവശ്യപ്പെട്ടിരുന്നു.സോൾഫഗർ ഉൾപ്പെടെയുള്ള ഉപരിതലത്തിലേക്ക് തൊടുക്കുന്ന ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ നൽകാൻ ഇറാനും റഷ്യയും തമ്മിൽ കരാർ നിലവിലുണ്ടെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ഒക്ടോബർ ആറിന് ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബറും മറ്റ് ഉദ്യോഗസ്ഥരും റഷ്യ സന്ദർശിച്ചപ്പോഴാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഉണ്ടാക്കിയതെന്നാണ് വിവരം

യുദ്ധത്തിൽ റഷ്യയുടെ പക്കൽ ഡ്രോണുകൾക്ക് പുറമെ ഇറാനിയൻ മിസൈലുകളും പ്രത്യക്ഷപ്പെടുന്നത്. ഇറാനും അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും തമ്മിലുള്ള സംഘർഷം കൂട്ടുമെന്നാണ് വിലയിരുത്തൽ. ഷാഹെദ്-136 ആണ് ഇറാൻ വിതരണം ചെയ്യാൻ സമ്മതിച്ച ഡ്രോണുകളിൽ ഒന്ന്. ‘കാമികേസ്’ എയർ-ടു-സർഫേസ് ആക്രമണ വിമാനമായി ഉപയോഗിക്കുന്ന ഡെൽറ്റ ചിറകുള്ള ആയുധമാണിത്. 300 കിലോമീറ്ററിനും 700 കിലോമീറ്ററിനും ഇടയിലുള്ള ദൂരത്തിലുള്ള ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള ഇറാനിയൻ ഹ്രസ്വദൂര ഉപരിതല ബാലിസ്റ്റിക് മിസൈലുകളാണ് ഫത്തേ-110, സോൾഫഗർ എന്നിവ.

ഇറാൻ നിർമ്മിത ഷഹെദ്-136 ഡ്രോണുകൾ ഉപയോഗിച്ച് കഴിഞ്ഞ ആഴ്ചകളിൽ റഷ്യൻ ആക്രമണങ്ങൾ യുക്രെയ്നിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ യുക്രൈയ്‌നിൽ ഉപയോഗിക്കുന്നതിനായി റഷ്യയ്‌ക്ക് ഇറാൻ ഡ്രോണുകളും മറ്റ് ആയുധങ്ങളും വിതരണം ചെയ്യുന്നുവെന്ന റിപ്പോർട്ടുകളെ ഇറാന്റെ വിദേശകാര്യമന്ത്രാലയം തള്ളിക്കളയുകയാണുണ്ടായത്. അമേരിക്കയുടെ ആരോപണങ്ങളെ റഷ്യയും തള്ളിക്കളയുകയാണുണ്ടായത്.

യുക്രെയ്ൻ ജനതയെ കൊല്ലാൻ റഷ്യയെ സഹായിച്ചതിന് ഇറാനെതിരെ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനോട് താൻ അഭ്യർത്ഥിച്ചതായി യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞു.

Tags: IRANanti droneMissilesdrones
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies