ആഭ്യന്തര ക്രിക്കറ്റ് ലീഗുകളിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ പലപ്പോഴും കാണികൾക്ക് വിരുന്നാകാറുണ്ട്. ഇത്തരത്തിൽ, കാണികളെ കുടുകുടെ ചിരിപ്പിച്ച പല സന്ദർഭങ്ങളും അന്താരാഷ്‌ട്ര ക്രിക്കറ്റിലെ എണ്ണം പറഞ്ഞ പ്രൊഫഷണൽ ലീഗായ ഐപിഎല്ലിലും സംഭവിച്ചിട്ടുണ്ട്. യൂറോപ്യൻ ആഭ്യന്തര ക്രിക്കറ്റ് ലീഗിൽ അടുത്തയിടെ നടന്ന ഒരു രസകരമായ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും രസകരമായ ‘രക്ഷപ്പെടൽ‘ വീഡിയോ എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്.
യൂറോപ്യൻ ആഭ്യന്തര ലീഗിൽ ടീം ബ്ലൂവും ടീം ഗ്രീനും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു സംഭവം. മത്സരത്തിൽ ഗ്രീനിന്റെ ഇന്നിംഗ്സിലെ ഒൻപതാം പന്തിൽ ഒരു ഫുൾ ടോസ് പന്ത് ബാറ്ററായ ക്വിന്റൺ നോറിസ് സില്ലി മിഡ് ഓണിലേക്ക് അടിച്ചു. ഫീൽഡർ പന്തെടുക്കും എന്ന് ഉറപ്പായിരുന്നിട്ടും, ബാറ്റർ ക്രീസിൽ നിന്നും ഇറങ്ങി ഓടി. നോൺ സ്ട്രൈക്കറുടെ വിളിക്ക് മറുപടിയായിട്ടാണ് ബാറ്റർ ക്രീസ് വിട്ട് ഇറങ്ങിയത്.
It's almost like a dream when you're trying to run but you just can't😄 @HCLSoftware#HCLSoftwareVIPExperience pic.twitter.com/RdWgAlwFjX
— European Cricket (@EuropeanCricket) October 18, 2022
എന്നാൽ നോൺ സ്ട്രൈക്കിംഗ് എൻഡിൽ എത്തുന്നതിന് മുൻപ് ബാറ്റർ പിച്ചിന്റെ ഏതാണ്ട് മദ്ധ്യത്തിൽ മറിഞ്ഞു വീണു. ഫീൽഡറുടെ ത്രോ ബൗളറുടെ കൈയ്യിൽ കിട്ടുന്നതിന് മുൻപേ ക്രീസിൽ എത്താൻ വേണ്ടി, നോറിസ് നടത്തിയ ശയനപ്രദക്ഷിണമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഫീൽഡറുടെ ത്രോ മോശമായതിനാലും, ബൗളർ അത് സ്വീകരിച്ച രീതി പിഴച്ചതിനാലും, നോറിസ് റൺ ഔട്ട് ആകാതെ കഷ്ടിച്ച് ‘രക്ഷപ്പെടുകയായിരുന്നു.‘
മത്സരത്തിൽ ബ്ലൂവിനായിരുന്നു വിജയം.















