സംസ്ഥാനത്ത് കലാപ നീക്കവുമായി പോപ്പുലർ ഫ്രണ്ട്; നൂറിലധികം രഹസ്യ യോഗങ്ങൾ; ഒളിവിലിരുന്ന് ചരട് വലിക്കുന്നത് റൗഫ്; പ്രവർത്തനം എസ്ഡിപിഐ യുടെയും സാംസ്കാരിക സംഘടനകളുടെയും മറപറ്റി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്ത് കലാപ നീക്കവുമായി പോപ്പുലർ ഫ്രണ്ട്; നൂറിലധികം രഹസ്യ യോഗങ്ങൾ; ഒളിവിലിരുന്ന് ചരട് വലിക്കുന്നത് റൗഫ്; പ്രവർത്തനം എസ്ഡിപിഐ യുടെയും സാംസ്കാരിക സംഘടനകളുടെയും മറപറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 10:23 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നിരോധനത്തിന് ശേഷം കേരളത്തിൽ കലാപ നീക്കം നടത്തി മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട്. ഇതിനായി സംസ്ഥാനത്ത് നൂറിലധികം കേന്ദ്രങ്ങളിൽ രഹസ്യ യോഗങ്ങൾ ചേർന്നതായാണ് വിവരം. എസ് ഡി പി ഐ യുടെയും, സാംസ്‌കാരിക സംഘടനകളുടെയും മറവിലായിരുന്നു രഹസ്യ യോഗങ്ങൾ.

മൂന്നാഴ്ച മുൻപാണ് രാജ്യത്ത് പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ കേരളത്തിൽ രഹസ്യ യോഗങ്ങളും, പി എഫ് ഐ യുടെ രാഷ്‌ട്രീയ രൂപമായ എസ് ഡി പി ഐ യുടെ മറപറ്റിയുള്ള പ്രവർത്തനങ്ങളും നിർബാധം തുടരുകയാണ് നിരോധിത ഭീകര സംഘടന. ഇതോടൊപ്പം അസൂത്രിത കലാപ നീക്കങ്ങളും പി എഫ് ഐ നടത്തിയേക്കുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകുന്നത്.

കൊൽക്കത്തയിലും, തെലങ്കാനയിലും നിരോധനത്തിന്റെ പേരിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ കലാപ നീക്കങ്ങൾ അമർച്ച ചെയ്തിരുന്നു.ഇതിന് സമാനമായ ശ്രമങ്ങൾ കേരളത്തിലും നടത്തിയേക്കുമെന്നാണ് വിവരം. ഭീകരവാദ സംഘടനയായ പി എഫ് ഐ യെ നിരോധിച്ചിട്ടും ഇതിന്റെ പ്രവർത്തനങ്ങളും, നിരോധിത സംഘടനയിൽ പ്രവർത്തിച്ചിരുന്നവരുടെ നീക്കങ്ങളും നിരീക്ഷിക്കുന്നതിൽ സംസ്ഥാന പോലീസ് വീഴ്ച വരുത്തുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ നിഴൽ രൂപമായ എസ് ഡി പി ഐ യുടെ മറവിൽ നിരോധിത സംഘടനയുടെ നൂറിലധികം യോഗങ്ങൾ നടന്നിട്ടുണ്ട്. ഇതോടൊപ്പം സാംസ്‌കാരിക സംഘടനകളുടെ മറവിലും പി എഫ് ഐ യോഗങ്ങൾ ചേരുന്നുണ്ട്.

ഒളിവിലുള്ള പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫാണ് പ്രവർത്തനങ്ങൾ അണിയറയിൽ നിയന്ത്രിക്കുന്നത്. ദേശീയ ചെയർമാൻ ഒ എം എ സലാമും, മുൻ ചെയർമാൻ ഇ അബുബക്കറും, ദേശീയ ജനറൽ സെക്രട്ടറി നസറൂദീൻ എളമരവും അടക്കമുള്ള നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതോടെയാണ് ഒളിവിലിരുന്ന് നിരോധിത ഭീകര സംഘടനയെ റൗഫ് നിയന്ത്രിക്കാൻ ആരംഭിച്ചത്.

Tags: PFIriot
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies