സത്യ നദെല്ലയ്ക്ക് യുഎസിൽ പത്മഭൂഷൺ സമ്മാനിച്ചു; അഭിമാനമെന്ന് നദെല്ല; ഇന്ത്യയിലെ ജനങ്ങൾക്ക് സാങ്കേതിക വിദ്യ കൂടുതൽ പ്രയോജനകരമാകാൻ പ്രയത്നിക്കുമെന്നും മൈക്രോസോഫ്റ്റ് സിഇഒ - Microsoft CEO Satya Nadella ,  Padma Bhushan,US 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സത്യ നദെല്ലയ്‌ക്ക് യുഎസിൽ പത്മഭൂഷൺ സമ്മാനിച്ചു; അഭിമാനമെന്ന് നദെല്ല; ഇന്ത്യയിലെ ജനങ്ങൾക്ക് സാങ്കേതിക വിദ്യ കൂടുതൽ പ്രയോജനകരമാകാൻ പ്രയത്നിക്കുമെന്നും മൈക്രോസോഫ്റ്റ് സിഇഒ – Microsoft CEO Satya Nadella ,  Padma Bhushan,US 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 01:44 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: പത്മ ഭൂഷൺ ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് മൈക്രോ സോഫ്റ്റ് സിഇഒ സത്യ നദെല്ല. സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമെന്നും ഇന്ത്യയിലെ ജനങ്ങൾക്ക് സാങ്കേതിക വിദ്യ കൂടുതൽ പ്രയോജനകരമാകാൻ തുടർന്നും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും നാദെല്ല പറഞ്ഞു. വരുന്ന ജനുവരിയിൽ ഇന്ത്യ സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ.ടി.വി.നാഗേന്ദ്ര പ്രസാദിൽ നിന്നും ഔദ്യോഗികമായി പുരസ്‌കാരം ഏറ്റുവാങ്ങി.

പത്മഭൂഷൺ ലഭിച്ചതിലും നിരവധി പേരുടെ അംഗീകാരം ലഭിച്ചതിലും അഭിമാനമുണ്ടെന്നും ഇനിയും രാജ്യത്ത് നിരവധി പദ്ധതികൾ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയിലെ ജനങ്ങൾ എന്നിവർക്ക് നദല്ലെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

രാജ്യത്തിന്റെ വികസനത്തിൽ സാങ്കേതിക വിദ്യ വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇന്ത്യയുടെ വളർച്ചാ പാതയെ കുറിച്ചും ആഗോള തലത്തിൽ മെച്ചപ്പെട്ട നിലയിലേക്ക് ഇന്ത്യ ഉയരാനുള്ള സാദ്ധ്യതകളെ സംബന്ധിച്ചും അദ്ദേഹവുമായി ഇന്ത്യൻ പ്രതിനിധികൾ ചർച്ച നടത്തി. സാമ്പത്തിക, സാമൂഹിക, സാങ്കേതികപരമായ മാറ്റങ്ങളുടെ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് ഡോ പ്രസാദുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം നാദെല്ല പറഞ്ഞു.

അടുത്ത ദശകം ഡിജിറ്റൽ സാങ്കേതികവിദ്യയാൽ നിർവ്വചിക്കപ്പെടും. ചെറുകിട-വൻകിട വ്യവസായങ്ങളും ഓർഗനൈസേഷനുകളും സാങ്കേതിക വിദ്യയിലേക്ക് തിരിയുന്നത് മാറ്റത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഹൈദരാബാദ് സ്വദേശിയാണ് സത്യ നദെല്ല. 2014-ലാണ് മൈക്രോസോഫ്റ്റിന്റെ സിഇഒ പദവിയിലെത്തിയത്. തുടർന്ന് 2021-ലാണ് ചെയർമാനായത്.

 

Tags: USpadma bhushanSatya NadellaMicrosoft CEO
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies