കിളികൊല്ലൂർ മർദ്ദനത്തിൽ സൈന്യം റിപ്പോർട്ട് തേടി; കേസ് മിലിട്ടറി പോലീസ് അന്വേഷിക്കുന്നു; പ്രതിരോധ മന്ത്രിക്ക് പരാതി നൽകുമെന്ന് സൈനികന്റെ അമ്മ
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിളികൊല്ലൂർ മർദ്ദനത്തിൽ സൈന്യം റിപ്പോർട്ട് തേടി; കേസ് മിലിട്ടറി പോലീസ് അന്വേഷിക്കുന്നു; പ്രതിരോധ മന്ത്രിക്ക് പരാതി നൽകുമെന്ന് സൈനികന്റെ അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 09:16 am IST
FacebookTwitterWhatsAppTelegram

കൊല്ലം: കിളികൊല്ലൂർ പോലീസ് മർദ്ദനക്കേസിൽ സൈന്യം ഇടപെടുന്നു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും സൈന്യം റിപ്പോർട്ട് തേടി. കേസ് മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിക്കാൻ ആവശ്യപ്പെട്ടേക്കും. മിലിട്ടറി പോലീസും കേസ് അന്വേഷിക്കുമെന്നാണ് വിവരം.

സൈനികൻ വിഷ്ണുവിനെ അറസ്റ്റ് ചെയ്ത സംഭവം ആർമി ഉദ്യോഗസ്ഥരെ അറിയിക്കുന്നതിലും പോലീസിന് വീഴ്ച പറ്റി. ഇത്തരത്തിൽ സൈനികൻ അറസ്റ്റിലായാൽ ഉടനെ സമീപത്തെ റെജിമെന്റിൽ അറിയിക്കണമെന്ന നിയമമാണ് പോലീസ് പാലിക്കാതിരുന്നത്. സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് പരാതി നൽകാനൊരുങ്ങുകയാണ് കുടുബം. പോലീസ് കള്ളക്കേസിൽ കുടുക്കിയെന്നും ക്രൂരമായി മർദിച്ചുവെന്നും കാണിച്ച് വിഷ്ണുവിന്റെ അമ്മയാണ് പരാതി നൽകുന്നത്.

കേസിൽ ഇപ്പോഴും പോലീസ് ഒളിച്ചുകളിക്കുകയാണെന്നാണ് ആരോപണം. ആറ് പോലീസുകാരുടെ പേര് പറഞ്ഞും കണ്ടാലറിയാവുന്ന മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയുമായിരുന്നു പരാതി നൽകിയത്. എന്നാൽ സംഭവത്തിൽ നാല് പേർക്കെതിരെ മാത്രമാണ് നടപടിയുണ്ടായതെന്നാണ് ആക്ഷേപം. നാല് പേരെ സസ്‌പെൻഡ് ചെയ്‌തെങ്കിലും ബാക്കി അഞ്ച് പേരും ഇപ്പോൾ കിളികൊല്ലൂർ സ്‌റ്റേഷനിൽ ജോലി തുടരുകയാണ്.

കൊല്ലം കിളികൊല്ലൂർ പോലീസ് സ്‌റ്റേഷനിലെത്തിയ സൈനികനും സഹോദരനുമായിരുന്നു പോലീസിൽ നിന്നും ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. 15 ദിവസത്തിനകം അന്വേഷണം നടത്തി കൊല്ലം ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷന്റെ നിർദേശം.

Tags: kilikollur
ShareTweetSendShare

More News from this section

‘ബാറുകളിൽ നിന്ന് കേയ്‌സ് കണക്കിന് മദ്യം ചോദിക്കുന്നു, ഇത്തരം ഇടപാടുകൾ നടക്കില്ല ‘; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി എം. ലിജു

വാർഷിക കണക്കുകൾ ഇല്ല, ഓഡിറ്റും പ്രതിസന്ധിയിൽ; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതി

കെട്ടിട നിർമാണ അനുമതിക്ക് ₹2 ലക്ഷം ആവശ്യപ്പെട്ടു; ₹1 ലക്ഷം വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ വിജിലൻസിന്റെ പിടിയിൽ

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

വയറുവേദനയുമായി സ്വകാര്യ ആശുപത്രിയിലെത്തി; ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മുങ്ങി

ഗർഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം? ഈരാറ്റുപേട്ടയിൽ രണ്ട് പേർ പിടിയിൽ; അസം സ്വദേശിനിയുടെ പരാതിയിൽ അന്വേഷണം

Latest News

നെറ്റിയിലെ ചെറിയ മറുക് അവഗണിച്ചു; 26-ാം വയസ്സിൽ കാൻസറിന് കീഴടങ്ങി യുവതി, ലോകത്തിന് നൽകിയത് ജീവൻ രക്ഷിക്കുന്ന മുന്നറിയിപ്പ്

പാക് അധീന കശ്മീരിൽ പാകിസ്ഥാൻ സൈന്യത്തിന്റെ നരനായാട്ട്; 19 നിരായുധരായ യുവാക്കൾ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

കർണാടകയിൽ കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്ഐവി പരിശോധന നിർബന്ധമാക്കാൻ നീക്കം; യുവാക്കളിൽ രോഗവ്യാപനം ഉയരുന്നതായി റിപ്പോർട്ട്; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കും

ഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ആര്യാട് അഖിൽ വധക്കേസ്: നേപ്പാളിലേക്ക് കടക്കാനുള്ള പദ്ധതി പൊളിച്ച് പൊലീസ്; ഒളിവിലായിരുന്ന പ്രതികൾ ഷെൽജാദും അനന്തുവും പിടിയിൽ

സിയാദിന് മറ്റാരുടെയെങ്കിലും ഭാഗത്ത് നിന്ന് മർദനം ഏറ്റിട്ടുണ്ടോയെന്നു പരിശോധിക്കണമെന്ന വിചിത്രവാദവുമായി പൊലീസ്; കുണ്ടറ കസ്റ്റഡി മർദനക്കേസ് : അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

‘അള്ളാഹുവിന്റെ നിർദ്ദേശപ്രകാരമാണ് ചെയ്തത്’; പാരീസിൽ കത്തിയാക്രമണം; ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് ഗുരുതര പരിക്ക്

3,000 ലിറ്റർ ഡീസൽ ലാഭം, പുറന്തള്ളിയത് വെറും നീരാവി മാത്രം; ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ ലോകശ്രദ്ധയിൽ; ഹരിതോർജ്ജ മേഖലയിൽ നിർണ്ണായ നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies