മാമ്പഴവും മാലയുമൊക്കെ മോഷ്ടിക്കാൻ തോന്നാറുണ്ടോ? ഇതൊന്ന് വായിക്കൂ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാമ്പഴവും മാലയുമൊക്കെ മോഷ്ടിക്കാൻ തോന്നാറുണ്ടോ? ഇതൊന്ന് വായിക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 02:23 pm IST
FacebookTwitterWhatsAppTelegram

സമൂഹത്തിൽ നിരന്തരമായി ആവർത്തിക്കപ്പെടുന്ന ഒരു മോശം പ്രവണതയാണ് മോഷണം. അന്യന്റെ മുതൽ അനുമതി കൂടാതെ തട്ടിയെടുക്കുന്ന പ്രവൃത്തി സാധാരണക്കാർ മുതൽ ക്രമസമാധാന ചുമതലയുള്ള പോലീസുകാർ വരെ നടത്തുക പതിവാണ്. ഒരിക്കൽ മോഷ്ടിച്ച് പിടിക്കപ്പെട്ടുകഴിഞ്ഞാൽ ചില കള്ളന്മാർ അതോടെ മോഷണം നിർത്തും. എന്നാൽ മറ്റ് ചിലർ എത്ര പിടിക്കപ്പെട്ടാലും മോഷ്ടിച്ചുകൊണ്ടേയിരിക്കും. കട്ടെടുക്കാനുള്ള പ്രവണത എത്ര ശിക്ഷയനുഭവിച്ചാലും ചിലർക്ക് മാറ്റിയെടുക്കാനാകില്ല. ആരും കള്ളന്മാരായോ മോഷ്ടാക്കളായോ ജനിക്കുന്നില്ലെന്നും അവരുടെ ജീവിത സാഹചര്യമാണ് മോഷ്ടാക്കളാക്കുന്നതെന്നും പറയാറുണ്ട്. എങ്ങനെ ഈ പ്രവണതയെ മറികടക്കാമെന്ന് നോക്കാം..

മോഷ്ടിക്കാൻ തോന്നുന്ന പ്രവണത ഒരു തരത്തിൽ പറഞ്ഞാൽ മാനസികമായ പ്രശ്‌നം കൂടിയാണ്. പിടിക്കപ്പെടുമെന്ന് അറിഞ്ഞിട്ടും, ശിക്ഷയനുഭവിക്കേണ്ടി വരുമെന്ന് ധാരണയുണ്ടായിട്ടും ചിലർ മോഷ്ടിക്കുന്നു. ഇത്തരത്തിലുള്ള ചിന്താഗതിയുള്ളവർ ആദ്യം തിരിച്ചറിയേണ്ടുന്ന കാര്യം അവർക്ക് വൈദ്യസഹായം ആവശ്യമാണെന്നതാണ്. മാനസികാരോഗ്യ വിദഗ്ധനെ സന്ദർശിച്ച് നിങ്ങളുടെ മോഷ്ടിക്കാനുള്ള പ്രവണതയെക്കുറിച്ച് പങ്കുവെക്കേണ്ടതാണ്. ഡോക്ടറുടെ സഹായത്തോടെ മോഷ്ടിക്കാനുള്ള പ്രവണത ഇല്ലാതാക്കാൻ സാധിക്കും.

എന്തുകൊണ്ടാണ് നിങ്ങൾ മോഷ്ടിക്കുന്നതെന്ന് അറിയാൻ ശ്രമിക്കുക. മാനസികോല്ലാസത്തിന് മോഷ്ടിക്കുന്നതാണോ അതോ മറ്റാരെങ്കിലുമൊക്കെ ആയെന്ന് സ്വയം തോന്നാൻ ചെയ്യുന്നതാണോ എന്ന് വിലയിരുത്തുക. മോഷ്ടിച്ചതിന് ശേഷം നിങ്ങൾക്ക് കുറ്റബോധം തോന്നാറുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുക. മറ്റെന്തെങ്കിലും പ്രശ്‌നങ്ങളെ അതിജീവിക്കാൻ മോഷണമെന്ന ഉപാധി സ്വീകരിക്കുന്നതാണോയെന്ന് ആലോചിച്ച് നോക്കുക. മോഷ്ടിക്കാനുള്ള മനോഭാവത്തെ തിരിച്ചറിയേണ്ടത് ആ പ്രവണതയെ മറികടക്കാൻ സഹായിക്കുന്നതാണ്.

മോഷ്ടിക്കാനുള്ള മനോഭാവം എന്താണെന്ന് അറിഞ്ഞാൽ മോഷ്ടിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് ഒരു പേപ്പറിൽ സ്വയം എഴുതുക. എന്തിനാണ് മോഷ്ടിക്കുന്നതെന്ന് തിരിച്ചറിയുക. അത് സത്യസന്ധമായി പേപ്പറിൽ കുറിച്ചിടുക.
നേരത്തെ മോഷ്ടിച്ചപ്പോൾ എന്തെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടായെന്ന് വിലയിരുത്തുക. പിടിക്കപ്പെടുമ്പോൾ തോന്നിയ കുറ്റബോധത്തെക്കുറിച്ച് ആലോചിക്കുക. നാണക്കേടുണ്ടാക്കിയ ആ നിമിഷത്തെ എങ്ങനെ മറികടന്നുവെന്ന് ഓർത്തെടുക്കുക. സ്വയം വിലയിരുത്തി ചിന്തിക്കുമ്പോൾ ഇതൊന്നും ഇനിയാവർത്തിക്കേണ്ട എന്ന് സ്വയം തീരുമാനമെടുക്കാൻ സന്നദ്ധമാകുന്നതാണ്.

ഇതൊന്നുമല്ലെങ്കിൽ മോഷ്ടിക്കുകയെന്ന പ്രവണതയെ മറികടക്കാനുള്ള തെറാപ്പികൾ പരീക്ഷിക്കുക. നിങ്ങളുടെ മറ്റേതെങ്കിലും ഇഷ്ടവിനോദങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുക. മികച്ച വേതനം ലഭിക്കുന്ന മറ്റൊരു ജോലിയിൽ പ്രവേശിക്കുക. മോഷ്ടിക്കാതിരിക്കുമ്പോൾ ലഭിക്കുന്ന മനസ്സമാധാനവും ശാന്തിയും തിരിച്ചറിഞ്ഞ് ആ വികാരങ്ങളെ പരമാവധി ആസ്വദിക്കാൻ ശ്രമിക്കുന്നതും മോഷ്ടിക്കാൻ തോന്നുന്ന പ്രവണതയെ മറികടക്കാൻ സഹായിക്കും.

Tags: theftപോലീസ്മോഷണംsteal
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies