ഇറ്റാനഗർ : അരുണാചലിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. അപ്പർ സിയാംഗ് ജില്ലയിലാണ് അപകടം നടന്നത്. മിഗ്ഗിംഗ് ഗ്രാമത്തിന് സമീപത്ത് വെച്ചാണ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ തകർന്നുവീണത്.
രാവിലെ 10.43 ഓടെയാണ് സംഭവം. അഞ്ച് സൈനിക ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ മരിച്ചുവെന്നാണ് വിവരം.
ഈ ഗ്രാമത്തിലേക്കെത്താൻ ഒരു തൂക്കുപാലം മാത്രമാണ് ഉള്ളത്. റോഡ് മാർഗം ഇവിടേക്ക് എത്താൻ സാധിക്കില്ല. അതിനാൽ രക്ഷാപ്രവർത്തനത്തിനായി ഒരു എംഐ -17 നും, രണ്ട് ധ്രുവ് ഹെലികോപ്റ്ററുകളും എത്തിച്ചിട്ടുണ്ട്. സൈന്യത്തിന്റെയും വ്യോമസേനയുടെയും മൂന്ന് ടീമുകൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. പ്രദേശത്തെ ജനങ്ങളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അപകടത്തിൽ കേന്ദ്ര മന്ത്രി കിരൺ റിജിജു ദുഃഖം രേഖപ്പെടുത്തി.
Comments