നേന്ത്രപ്പഴത്തിന്റെ തൊലി കളയരുതേ; അരിമ്പാറയ്ക്കും മുഖക്കുരുവിനും ഏറ്റവും ലളിതമായ പരിഹാര മാർഗം- Uses of Banana Peel
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നേന്ത്രപ്പഴത്തിന്റെ തൊലി കളയരുതേ; അരിമ്പാറയ്‌ക്കും മുഖക്കുരുവിനും ഏറ്റവും ലളിതമായ പരിഹാര മാർഗം- Uses of Banana Peel

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 05:36 pm IST
Facebook
Twitter
WhatsAppTelegram

ആരോഗ്യം നിലനിർത്താനുള്ള രുചികരമായ മാർഗമാണ് ദിവസവും രണ്ട് നേന്ത്രപ്പഴം വീതം കഴിക്കുക എന്നത്. വൈറ്റമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം കഴിച്ചു കഴിഞ്ഞ് അതിന്റെ തൊലി വലിച്ചെറിഞ്ഞ് കളയുന്നവരാണ് നമ്മളിൽ പലരും. ഇങ്ങനെ വലിച്ചെറിയുന്നതിന് പകരം, ഈ പഴത്തൊലി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാൻ ശ്രമിച്ചാലോ? തമാശയല്ല, ശരിക്കും പ്രകൃദിദത്തമായ ഔഷധ ഗുണങ്ങൾ ധാരാളം നേന്ത്രപ്പഴത്തിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

അരിമ്പാറ മുതൽ മഞ്ഞപ്പല്ല് വരെയുള്ള സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കാൻ നേന്ത്രപ്പഴത്തിന്റെ തൊലി ഉപയോഗിക്കാവുന്നതാണ്. ഓരോ സൗന്ദര്യ പ്രശ്നങ്ങൾക്കും ഇവ എപ്രകാരം ഉപയോഗിക്കണം എന്ന് നോക്കാം.

1.അരിമ്പാറ:- അരിമ്പാറ ഇല്ലാതാക്കാൻ പഴത്തൊലി ഉപയോഗിക്കാവുന്നതാണ്. ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് അരിമ്പാറയുള്ള ഭാഗത്ത് നേന്ത്രപ്പഴത്തിന്റെ തൊലി മുറിച്ചെടുത്ത് ചേർത്തുവെച്ച ശേഷം, ബാൻഡേജ് കൊണ്ട് കെട്ടുക. രാവിലെ ഉണർന്നയുടൻ ഇത് അഴിച്ചു മാറ്റുക. ഒരാഴ്ചയോളം ഇത് ആവർത്തിക്കുക. അരിമ്പാറ കൊഴിഞ്ഞ് പോകുന്നത് കാണാം. അരിമ്പാറ ഇല്ലാതാക്കാൻ തികച്ചും വേദനാരഹിതമായ മാർഗമാണ് ഇത്.

2.ചർമ്മത്തിലെ ചുളിവുകൾ:– ചർമ്മത്തിൽ അത്ഭുതകരമായ മാറ്റം വരുത്താൻ നേന്ത്രപ്പഴത്തിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾക്ക് കഴിവുണ്ട്. മുഖത്ത് ചുളിവുകളുള്ള ഭാഗത്ത് പഴത്തൊലി വെച്ച് മൃദുവായി ഉരസുക. അര മണിക്കൂർ നേരം ഇത് തുടരുക. ശേഷം മുഖം വൃത്തിയായി കഴുകുക. കുറച്ച് ദിവസം ഇത് ആവർത്തിക്കുക. മുഖത്തെ ചുളിവുകൾക്ക് കാര്യമായ മാറ്റം സംഭവിക്കുന്നത് കാണാം.

3.മുഖക്കുരു:‌- മുഖക്കുരു ഇല്ലാതാക്കാനും നേന്ത്രപ്പഴത്തിന്റെ തൊലിക്ക് കഴിവുണ്ട്. പഴത്തൊലിയുടെ ഉൾവശം മുഖത്ത് മൃദുവായി ഉരസുക. അപ്പോൾ ഇത് ഒരു സ്ക്രബ് പോലെ മുഖത്ത് പറ്റിപ്പിടിക്കും. രണ്ട് മണിക്കൂർ നേരം ഇത് കഴുകി കളയാതെ വെക്കുക. ശേഷം ഭംഗിയായി കഴുകി മുഖം വൃത്തിയാക്കുക. ദിവസേന ഇങ്ങനെ ചെയ്താൽ, മുഖക്കുരു മാറുകയും ചർമ്മം മൃദുലമാകുകയും ചെയ്യും. രാത്രികാലങ്ങളിൽ ഇത് ചെയ്യുന്നതാണ് നല്ലത്.

4.ചതവേറ്റ പാടുകൾ:- ചർമ്മത്തിൽ ചതവേറ്റ പാടുകൾ മാറാനും നേന്ത്രപ്പഴത്തിന്റെ തൊലി ഉപയോഗിക്കാം. രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ്, പഴത്തൊലിയുടെ ഉൾഭാഗം ചതവ് പറ്റിയ പാടിന് മുകളിൽ വെച്ച് മുപ്പത് മിനിട്ട് നേരം മൃദുവായി മസാജ് ചെയ്യുക. ശേഷം ആ ഭാഗം പൊടി കയറാതെ ബാൻഡേജ് ഉപയോഗിച്ച് കെട്ടി വെക്കുക. രക്തയോട്ടത്തെ ബാധിക്കുന്ന തരത്തിൽ കെട്ട് മുറുകാതെ ശ്രദ്ധിക്കണം. രാവിലെ ഉണരുമ്പോൾ കെട്ടഴിച്ച് മുഖം വൃത്തിയായി കഴുകുക. കുറച്ച് ദിവസം ഇത് ആവർത്തിച്ചാൽ, ചതവേറ്റ പാടുകൾ മാറുന്നതാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ചതവ് മാറാനല്ല, ചതവ് മാറിയ ശേഷവും അവശേഷിക്കുന്ന പാട് മാറാനാണ് ഈ മാർഗം.

5.മഞ്ഞപ്പല്ല്:- മഞ്ഞപ്പല്ലുകളെ വെളുപ്പിക്കാനും നേന്ത്രപ്പഴത്തിന്റെ തൊലിക്ക് കഴിവുണ്ട്. പഴത്തൊലിയുടെ ഉൾഭാഗം പല്ലിന് മുകളിൽ വെച്ച് ഉരസുക. പഴത്തൊലിയുടെ മാംസളഭാഗം പല്ലുകളെ മൂടുന്നത് വരെ ഇത് തുടരുക. ശേഷം പത്ത് മിനിട്ട് നേരം അത് അതേപടി വെക്കുക. പിന്നീട്, നനവില്ലാത്ത ടൂത്ത് ബ്രഷ് കൊണ്ട് പല്ല് വൃത്തിയാക്കുക. ദിവസവും ഇങ്ങനെ ചെയ്താൽ, രണ്ടാഴ്ച കൊണ്ട് പല്ലിലെ മഞ്ഞ നിറം മാറി വെട്ടിത്തിളങ്ങുന്നതാണ്.

Tags: Banana peelpimples
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies