തൃശൂർ : തൃശൂരിൽ എംഡിഎംഎയുമായി യുവതിയും ആൺ സുഹൃത്തും പിടിയിൽ. തൃശൂർ കൂർക്കഞ്ചേരി സ്വദേശിയായ അജ്മലും പാലക്കാട് സ്വദേശിനിയായ പവിത്രയുമാണ് പിടിയിലായത്. അർദ്ധരാത്രി മയക്കുമരുന്ന് വിൽപ്പനയ്ക്കിറങ്ങിയ ഇരുവരെയും കൊരട്ടി പോലീസാണ് പിടികൂടിയത്. പ്രതികളിൽ നിന്ന് രണ്ട് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ബ്യൂട്ടീഷനാണ് പവിത്ര. ഫോണിൽ വിളിച്ചുപറഞ്ഞാൽ ബൈക്കിൽ എംഡിഎംഎ എത്തിക്കുന്നതാണ് ഇവരുടെ പ്രവർത്തന രീതി. കൊരട്ടി സിഐ, ബി കെ അരുണിന് കിട്ടിയ രഹസ്യവിവരത്തെത്തുടർന്നാണ് വാഹന പരിശോധന നടത്തിയത്.
ബൈക്കുമായി റൈഡിന് പോകുന്നുവെന്ന വ്യാജേനയാണ് ഇവർ ലഹരി വിൽപ്പന നടത്തിയത്. അജ്മൽ കഞ്ചാവ് കേസിലെ പ്രതിയാണ്. കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ പോക്സോ കേസിൽ ശിക്ഷ അനുഭവിച്ചയാളാണ് പവിത്ര.















