പാലക്കാട് : കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ക്രൂര മർദനം. പാലക്കാട് ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവർക്കാണ് മർദ്ദനമേറ്റത്. കൊഴിഞ്ഞാമ്പാറയിൽ ബൈക്കിൽ എത്തിയ യുവാക്കൾ ഡ്രൈവറെ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. പാലക്കാട് പറളി,തേനൂർ, കല്ലിങ്കൽ വീട്ടിൽ കെ വി രാധാകൃഷ്ണൻ (54)നാണ് പരിക്കേറ്റത്.
വൈകീട്ട് 5.55 ഓടെയാണ് സംഭവം. പാലക്കാട് നിന്ന് പൊളളാച്ചിയിലേക്ക് പോകുകയായിരുന്ന ബസ് കൊഴിഞ്ഞാമ്പാറ സ്റ്റാന്റിൽ കയറുന്നതിന് മുൻപാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ബസിന് കുറുകെ ബൈക്ക് ഇട്ട് ഡ്രൈവറെ വലിച്ചിഴച്ച് മർദിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിക്കും.
Comments