ഡ്യൂട്ടിക്കിടെ നിരോധിത പുകയില ഉത്പന്നം ഉപയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. പോലീസ് യൂണിഫോമിൽ നിൽക്കുന്ന ഉദ്യോഗസ്ഥനാണ് ഡ്യൂട്ടിക്കിടെ നിരോധിത പുകയില ഉത്പന്നം ഉപയോഗിച്ചത്. വീഡിയോ വൈറലായതോടെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടില്ല.
ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥൻ നിരോധിത പുകയില ഉത്പന്നം കൈയ്യിലെടുക്കുന്നതും അത് വായിൽ വെയ്ക്കുന്നതും കാണാനാകും. ഇതെല്ലാം കണ്ടുകൊണ്ട് സമീപത്ത് ഒരു വിദ്യാർത്ഥിയും നിൽക്കുന്നത് വീഡിയോയിൽ കാണാം. എന്നാലിത് ഏത് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് എന്ന വിവരം ലഭിച്ചിട്ടില്ല.
കോട്ടയത്ത് പോലീസുകാരൻ മാങ്ങാ മോഷ്ടിച്ച കേസ് ഒത്തുതീർപ്പാക്കിയതിന് പിന്നാലെ കൊച്ചിയിൽ മറ്റൊരു ഉദ്യോഗസ്ഥൻ സ്വർണം മോഷ്ടിച്ചതിന് അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ തന്നെ ഇത്തരം വീഡിയോകൾ പുറത്തുവരുന്നത്. ഇത് സംസ്ഥാന പോലീസിനാകെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.
Comments