കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് ഒരാൾ വെന്തുമരിച്ചു. കോയമ്പത്തൂർ ഉക്കടംകോട്ട ഈശ്വരൻ ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെയോടെയായിരുന്നു അപകടം.
കാറിൽ കൊണ്ടുവരികയായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടം എന്നാണ് പ്രാഥമിക വിവരം. കത്തിപ്പിടിച്ചതോടെ കാർ ഒരു അഗ്നിഗോളമായി ഉരുണ്ടു. കാറിലുണ്ടായിരുന്ന ഒരാളാണ് വെന്തുമരിച്ചത്.
പൊള്ളാച്ചി സ്വദേശിയായ പ്രഭാകരന്റെ പേരിലാണ് കാറിന്റെ രജിസ്ട്രേഷൻ. എന്നാൽ ഇയാളിൽനിന്ന് അഞ്ചുപേർക്കെങ്കിലും കാർ കൈമാറിയിരുന്നതായാണ് പ്രാഥമിക വിവരം. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Comments