ബ്രിട്ടണിന്റെ പ്രധാനമന്ത്രിയാകാൻ ഋഷി സുനക്; 157 എംപിമാരുടെ പിന്തുണ; തോൽവി ഉറപ്പായതോടെ പിന്മാറി ബോറിസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്രിട്ടണിന്റെ പ്രധാനമന്ത്രിയാകാൻ ഋഷി സുനക്; 157 എംപിമാരുടെ പിന്തുണ; തോൽവി ഉറപ്പായതോടെ പിന്മാറി ബോറിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2022, 06:38 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടണിൽ പ്രധാനമന്ത്രിയാകും. തിരഞ്ഞെടുപ്പിൽ നിന്ന് മുൻ പ്രധാനമന്ത്രിയും ചാൻസിലറുമായ ബോറിസ് ജോൺസൺ പിന്മാറുകയും 157 എംപിമാരുടെ പിന്തുണ ഋഷിക്ക് ലഭിക്കുകയും ചെയ്തതോടെയാണ് ഇന്ത്യൻ വംശജൻ പ്രധാനമന്ത്രി സ്ഥാനം  ഉറപ്പിച്ചത്. മുൻ പ്രധാനമന്ത്രി ബോറിസിന് 57 എംപിമാരുടെ പിന്തുണ മാത്രമാണ് നേടാനായത്. ഇതോടെ അദ്ദേഹം തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയായിരുന്നു.

ബോറിസ് പ്രധാനമന്ത്രിയായിരുന്ന മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു ഋഷി സുനക്. 42-കാരനായ ഋഷി തിങ്കളാഴ്ച തന്നെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. ഇത് നടപ്പിലാകുന്നതോടെ യുകെയിൽ പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന ആദ്യ ഇന്ത്യക്കാരനാകും ഋഷി സുനക്.

അതേസമയം വരാനിരിക്കുന്ന 2024 പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാനും വിജയം കൈവരിക്കാനും താൻ തയ്യാറാണെന്ന് യുകെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു. പാർലമെന്റിൽ ഒരു ഏകീകൃത പാർട്ടി ഇല്ലെങ്കിൽ ഫലപ്രദമായി ഭരിക്കാൻ കഴിയില്ല. മുൻ ധനമന്ത്രി ഋഷി സുനകിനെക്കാൾ താൻ ഏറെ പിന്നിലാണ്. അതിനാൽ നാമനിർദേശപത്രികയുമായി മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല. വിജയിക്കുന്നവർക്ക് എല്ലാവിധ പിന്തുണയും നൽകാൻ തയ്യാറാണെന്നും ബോറിസ് ജോൺസൺ പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം രാജ്യത്തെ ഐക്യപ്പെടുത്താനും സമ്പദ് വ്യവസ്ഥ നേരെയാക്കിയെടുക്കാനും ആഗ്രഹിക്കുന്നുവെന്ന പ്രഖ്യാപനത്തോടെയാണ് തന്റെ ഔദ്യോഗിക കാമ്പയിൻ ഋഷി ആരംഭിച്ചിരുന്നത്. അടുത്തിടെ രാജിവെച്ച ബ്രിട്ടണിന്റെ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാൻ സുനക്കിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ഐക്യവും സ്ഥിരതയും കാര്യക്ഷമതയും നമുക്ക് ആവശ്യമാണ്. ഈ ഘട്ടത്തിൽ അനുയോജ്യനായ ഒരേയൊരു സ്ഥാനാർത്ഥി ഋഷിയാണ്. അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നതിൽ അഭിമാനിക്കുന്നുവെന്നായിരുന്നു സുവെല്ലയുടെ പ്രതികരണം.

പ്രധാനമന്ത്രി പദത്തിൽ 45 ദിവസം മാത്രം ഇരുന്നതിന് പിന്നാലെ രാജിവെച്ച നേതാവായിരുന്നു ലിസ് ട്രസ്. ഇവരുടെ രാജിക്ക് ശേഷം ഏവരും സാധ്യത കൽപ്പിച്ചതും കൺസർവേറ്റീവ് പാർട്ടിയുടെ ഋഷിക്കായിരുന്നു. നേരത്തെ 21,000 വോട്ടുകൾക്ക് മാത്രമായിരുന്നു ഋഷി സുനക്കിന് പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടത്. ഈ സാഹചര്യത്തിൽ ഏറ്റവും അർഹനായ സ്ഥാനാർത്ഥിയായി ഏവരും കണക്കാക്കുന്നതും ഋഷിയെ തന്നെയായിരുന്നു. യുകെയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുൻ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഋഷി സുനക്കിന് സാധിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Tags: Boris Johnsonപ്രധാനമന്ത്രിrishi sunakUK PMഋഷി സുനക്ബോറിസ് ജോൺസൺബ്രിട്ടൺ
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies