5 വയസുള്ള ഹിന്ദു ബാലനെ സുന്നത്ത് ചെയ്തു; മതപരിവർത്തനത്തിനും ശ്രമം; മദ്രസ അദ്ധ്യാപകനായ മൗലവി അസ്ലം അറസ്റ്റിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

5 വയസുള്ള ഹിന്ദു ബാലനെ സുന്നത്ത് ചെയ്തു; മതപരിവർത്തനത്തിനും ശ്രമം; മദ്രസ അദ്ധ്യാപകനായ മൗലവി അസ്ലം അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2022, 07:59 am IST
FacebookTwitterWhatsAppTelegram

ഉന്നാവോ: ഹിന്ദു ബാലന് സുന്നത്ത് കർമ്മം നടത്തിയ ഇസ്ലാമിക പുരോഹിതൻ പിടിയിൽ. 5 വയസുള്ള ബാലനെ നിർബന്ധിത സുന്നത്ത് കർമ്മത്തിന് വിധേയനാക്കിയതോടെയാണ് മദ്രസ അദ്ധ്യാപകനായ അസ്ലം അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. മദ്രസയിൽ ഇടയ്‌ക്ക് പോകാറുണ്ടായിരുന്ന ബാലനെയായിരുന്നു ഇയാൾ സുന്നത്ത് നടത്തിയത്.

ഉന്നാവോയിലെ ഗംഗാഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ശുക്ലഗഞ്ചിലാണ് സംഭവം. മുത്തശ്ശിക്കും പിതാവിനുമൊപ്പം ചമ്പ പൂർവ പ്രദേശത്താണ് കുട്ടി കഴിഞ്ഞിരുന്നത്. അമ്മയില്ലാത്ത കുഞ്ഞിനെ മുത്തശ്ശിയാണ് നോക്കിയിരുന്നത്. കുട്ടിയെ നിർബന്ധിച്ച്  മദ്രസയിലേക്ക് അയച്ചിരുന്നത് മുത്തശ്ശിയാണെന്നാണ് വിവരം. ഇവിടുത്തെ അദ്ധ്യാപകനായ മൗലവിയാണ് കുട്ടിയെ ഗ്രാമത്തിന് പുറത്തേക്ക് കൊണ്ടുപോയി സുന്നത്ത് നടത്തിയതെന്ന് പറയുന്നു.

കുടുംബാംഗങ്ങൾ ആദ്യം ഇക്കാര്യം അറിഞ്ഞില്ലെങ്കിലും പിന്നീട് കുട്ടിയുടെ ദേഹത്തിലുണ്ടായ മുറിവ് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴാണ് സുന്നത്ത് കർമ്മം നടത്തിയതാണെന്ന് അറിഞ്ഞത്. മൗലവി അസ്ലമാണ് ഇത് ചെയ്തതെന്നും കുട്ടി വെളിപ്പെടുത്തി.

തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ മൗലവി അസ്ലമിനെതിരെ പോലീസ് കേസെടുത്തു. ഇയാൾ മതപരിവർത്തനത്തിന് ശ്രമിച്ചതായും വിവരമുണ്ട്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ വസ്തുതകൾ പുറത്തു വന്നാൽ മൗലവിക്കെതിരെ അടുത്ത നടപടി സ്വീകരിക്കുമെന്നും ഉന്നാവോ പോലീസ് പറഞ്ഞു.

അതേസമയം കുട്ടിയുടെ മുത്തശ്ശിക്ക് മതപരിവർത്തനത്തിൽ പങ്കുണ്ടെന്നാണ് മറ്റ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടിയെ മദ്രയിലേക്ക് പറഞ്ഞുവിടാനും ഇസ്ലാമിലേക്ക് മതം മാറ്റാനും മുത്തശ്ശി ശ്രമിച്ചിരുന്നുവെന്നാണ് ആരോപണം. ആരുടെയൊക്കെയോ നിർബന്ധപ്രകാരമാണ് മുത്തശ്ശി ഇതെല്ലാം ചെയ്യുന്നതെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. കുടുംബത്തിലെ വേറെയും കുട്ടികളെ മദ്രസയിലേക്ക് അയക്കാൻ മുത്തശ്ശി നിർബന്ധിച്ചിരുന്നു. ഇതിന്റെ ഭാഗമായി അവർ മദ്രസയിൽ പോയി പഠിക്കുകയും ചെയ്തു. നിർബന്ധിത മതപരിവർത്തനത്തിന് കൂട്ടുനിന്നവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് മറ്റ് കുടുംബാംഗങ്ങളുടെ ആവശ്യം.

 

 

Tags: clericUttar Pradeshmadrasahindu
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies