കോഴിക്കോട് : വനിതാ ഫുട്ബോൾ താരങ്ങൾക്ക് നേരെ ആക്രമണം സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ .കുതിരവട്ടം സ്വദേശി അരുൺ കുമാറാണ് അറസ്റ്റിലായത്. ഇയാൾ കോർപറേഷൻ ജീവനക്കാരനാണ്.
ഗോകുലം കേരള എഫ് സി വനിതാ താരങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കെനിയ, ഘാന താരങ്ങൾക്കാണ് സംഭവത്തിൽ പരിക്കേറ്റത് . പ്രതിയായ അരുൺ താരങ്ങൾക്ക് നേരെ ബിയർ കുപ്പി വലിച്ചെറിയുകയും മുടിയിൽ പിടിച്ച് വലിക്കുകയുമായിരുന്നു. മദ്യലഹരിയിലായിരുന്നു അക്രമമെന്ന് പോലീസ് പറഞ്ഞു.















