ന്യൂഡൽഹി: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിൽ ഇടുന്ന ഫോട്ടോകൾ ബ്ലറ് ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് ഒടുവിലായി അവതരിപ്പിച്ചിരിക്കുന്നത്. ബീറ്റ ഉപയോക്താക്കൾക്ക് വേണ്ടി കഴിഞ്ഞ ദിവസമാണ് വാട്‌സ്ആപ്പ് ഈ അപ്‌ഡേറ്റ് കൊണ്ടുവന്നത്. ഡെസ്‌ക്ടോപ്പ് ബീറ്റ ഉപയോക്താക്കൾക്കാണ് നിലവിൽ വാട്‌സ്ആപ്പിലെ ഇമേജ് ബ്ലറിംഗ് ടൂൾ ലഭ്യമാകുന്നത്. ഫോട്ടോ അയക്കുന്നതിന് മുൻപായി എഡിറ്റ് ചെയ്യാനും സ്റ്റിക്കറുകൾ ചേർക്കാനും ഇതുവഴി ഉപയോക്താക്കൾക്ക് സാധിക്കും.
നാം അയക്കുന്ന ചിത്രങ്ങളിൽ എന്തെങ്കിലും മറയ്‌ക്കേണ്ടതുണ്ടെങ്കിൽ അതിന് ഈ ടൂൾ ഉപകാരപ്പെടും. നമുക്ക് ആവശ്യമുള്ള പ്രത്യേക ഭാഗം മാത്രം മറയ്‌ക്കാൻ സാധിക്കും. സെൻസിറ്റീവ് ആയ കണ്ടന്റുകൾ ബ്ലർ ചെയ്യാൻ സഹായകമാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വാട്‌സ്ആപ്പ് ബീറ്റ് ഇൻഫോയാണ് ഇക്കാര്യം പങ്കുവച്ചത്.
എത്രത്തോളം മായ്‌ക്കണം എന്ന് ക്രമീകരിക്കാനുള്ള സംവിധാനവും ഈ ഫീച്ചറിൽ ഉണ്ട്. വാട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റ പതിപ്പിലെ ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ചിത്രം അയയ്‌ക്കാൻ ശ്രമിച്ച് പുതിയ ഡ്രോയിംഗ് ടൂളിൽ ബ്ലർ ബട്ടൺ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും. സെൻഡ് ഓപ്ഷൻ നൽകും മുൻപ് ചിത്രം എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ തെളിയും. ഇതിൽ ബ്ലർ ടൂൾ ഉണ്ടാകും. തുടർന്ന് എത്രത്തോളം ബ്ലർ ചെയ്യണം എന്നത് ക്രമീകരിക്കാനാകും.
Comments