ബാലഗോപാലിന്റെ വാക്കുകൾ രാജ്യദ്രോഹ പരാമർശങ്ങൾക്ക് തുല്യം; ദേശീയഐക്യത്തിന് ദോഷം ചെയ്യും; ബനാറസ് ഹിന്ദു സർവ്വകലാശാല യുപി സർക്കാരിന്റെ നിയന്ത്രണത്തിലല്ലെന്ന് പോലും മന്ത്രിക്ക് അറിയില്ലെന്ന് ഗവർണർ; മുഖ്യമന്ത്രിക്ക് നൽകിയ കത്ത് മാദ്ധ്യമവാർത്തകൾ സഹിതം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബാലഗോപാലിന്റെ വാക്കുകൾ രാജ്യദ്രോഹ പരാമർശങ്ങൾക്ക് തുല്യം; ദേശീയഐക്യത്തിന് ദോഷം ചെയ്യും; ബനാറസ് ഹിന്ദു സർവ്വകലാശാല യുപി സർക്കാരിന്റെ നിയന്ത്രണത്തിലല്ലെന്ന് പോലും മന്ത്രിക്ക് അറിയില്ലെന്ന് ഗവർണർ; മുഖ്യമന്ത്രിക്ക് നൽകിയ കത്ത് മാദ്ധ്യമവാർത്തകൾ സഹിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2022, 03:05 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാലിനെതിരെ ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ. മന്ത്രി നടത്തിയ പരാമർശങ്ങളുടെ ഇംഗ്ലീഷിലും മലയാളത്തിലുമുളള മാദ്ധ്യമ റിപ്പോർട്ടുകൾ സഹിതം വിശദമായിട്ടാണ് ഗവർണറുടെ കത്ത്. ഗവർണറുടെ പ്രതിച്ഛായയെ താറടിച്ചു കാട്ടാനും ഗവർണർ ഓഫീസിന്റെ അന്തസ് ഇടിച്ചുതാഴ്‌ത്താനും ലക്ഷ്യമിട്ടുളളതാണ് പ്രസ്താവനയെന്ന് കത്തിൽ വ്യക്തമാക്കുന്നു.

ബാലഗോപാലിന്റെ വാക്കുകൾ അങ്ങേയറ്റം അലോസരപ്പെടുത്തുന്നതാണെന്ന് കത്തിൽ ഗവർണർ വ്യക്തമാക്കുന്നു. മേഖലാവാദവും പ്രാദേശികവാദവും ആളിക്കത്തിക്കുന്നതാണ്. അത് പരിശോധിക്കാതെ വിട്ടാൽ ദേശീയ ഐക്യത്തെയും അഖണ്ഡതയെയും വിനാശകരമായി സ്വാധീനിക്കുമെന്നും ഗവർണർ ചൂണ്ടിക്കാട്ടുന്നു.

“യുപിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ വിസിക്ക് 50 മുതൽ 100 വരെ സുരക്ഷാഭടൻമാരുണ്ട്. അതുപോലുളള സ്ഥലങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ഇവിടുത്തെ സർവ്വകലാശാലകളുടെ പ്രവർത്തനം മനസിലാക്കാൻ പ്രയാസമായിരിക്കും. ബനാറസ് സർവ്വകലാശാലയിലെ വിസിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ അഞ്ച് കുട്ടികളെ വെടിവെച്ചു കൊന്നിരുന്നു. അന്ന് താൻ എംപിയായിരുന്നു അവിടെ പോകുകയും ചെയ്തിരുന്നു” തുടങ്ങിയ പരാമർശങ്ങളാണ് ബാലഗോപാൽ ഉന്നയിച്ചത്.

ബാലഗോപാലിന്റെ പ്രസ്താവന കേരളത്തെയും മറ്റ് സംസ്ഥാനങ്ങളെയും തമ്മിൽ വേർതിരിക്കുന്നതാണ്. മാത്രമല്ല രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പല രീതികളാണെന്ന തെറ്റായ അഭിപ്രായവും ഇത് നൽകുന്നുണ്ടെന്ന് ഗവർണർ പറയുന്നു. എന്നാൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം യുജിസിയുടെ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും സർവ്വകലാശാല കാര്യങ്ങളിൽ മാത്രമല്ല സാമ്പത്തിക സഹായങ്ങളും അവർ നിർവ്വഹിക്കുന്നുണ്ടെന്ന വസ്തുത മറച്ചുവെയ്‌ക്കുന്നതാണ് പ്രസ്താവനയെന്നും ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഓരോ സംസ്ഥാനങ്ങളിലെയും ഗവർണർ ആ സംസ്ഥാനത്തിന് പുറത്തുനിന്നുളള ആളാകണം എന്ന ഭരണഘടനാ സമ്പ്രദായത്തെക്കൂടി വെല്ലുവിളിക്കുന്നതാണ് ബാലഗോപാലിന്റെ പരാമർശമെന്ന് ഗവർണർ കത്തിൽ പറയുന്നു. ധനമന്ത്രി പറഞ്ഞ ബനാറസ് ഹിന്ദു സർവ്വകലാശാല യുപി സർക്കാരിന്റെ നിയന്ത്രണത്തിലല്ല. അത് കേന്ദ്ര സർവ്വകലാശാലയാണ്. അവിടുത്തെ വിസിമാരിൽ അധികവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുളളവരായിരുന്നുവെന്നും ഗവർണർ കത്തിൽ സൂചിപ്പിക്കുന്നു.

ബാലഗോപാലിന് പുറമേ നിയമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തനിക്കെതിരെ ആക്രമണം നടത്തിയിരുന്നു. അവരുടെ ആരോപണങ്ങൾ വ്യക്തിപരമായിരുന്നു. അതുകൊണ്ട് അത് അവഗണിക്കുകയാണ്. എന്നാൽ ബാലഗോപാൽ നടത്തിയ രാജ്യദ്രോഹ പരാമർശങ്ങൾ കണ്ടില്ലെന്ന് നടിച്ചാൽ അത് തന്റെ കർത്തവ്യത്തിൽ വരുത്തുന്ന വീഴ്ചയാകുമെന്നും ഗവർണർ കത്തിൽ പറയുന്നു.

Tags: KN BALAGOPALfinance ministerKerala GovernorArif Mohammed Khanആരിഫ് മുഹമ്മദ് ഖാൻഗവർണർ
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies