കോഴിക്കോട്: വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി മദ്രസ അദ്ധ്യാപകൻ. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലാണ് സംഭവം. തോട്ടുമുക്കം മദ്രസയിലെ അദ്ധ്യാപകനും കാരശ്ശേരി കുമാരനെല്ലൂര്‍ സ്വദേശിയുമായ കൊന്നാലത്ത് വീട്ടില്‍ മുബഷിറിനെ (40) മുക്കം പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസിൽ പഠിക്കാനെത്തിയ കുട്ടിയെ മുബഷിർ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിനു ശേഷം സംഭവം പുറത്തു പറയരുതെന്ന് ഇയാൾ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയം കൊണ്ട് കുട്ടി സംഭവം മറച്ചു വച്ചു.
എന്നാൽ, വിദ്യാർത്ഥിയുടെ സ്വഭാവത്തിൽ മാറ്റം തോന്നിയ രക്ഷിതാക്കള്‍ കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തന്നെ പീഡിപ്പിച്ച വിവരം കുട്ടി തുറന്നു പറഞ്ഞു. പിന്നാലെ മദ്രസ അദ്ധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രതിയെ വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments