എന്ത് നുണയും അപവാദ പ്രചാരണവും നടത്തും ; കണ്ടെത്തിയാൽ മാപ്പുപറയുന്നതിൽ ഗിന്നസ് റെക്കോഡുമായി കമ്യൂണിസ്റ്റുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

എന്ത് നുണയും അപവാദ പ്രചാരണവും നടത്തും ; കണ്ടെത്തിയാൽ മാപ്പുപറയുന്നതിൽ ഗിന്നസ് റെക്കോഡുമായി കമ്യൂണിസ്റ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 07:00 pm IST
FacebookTwitterWhatsAppTelegram

എന്ത് നുണയും അപവാദ പ്രചാരണവും നടത്തും ; കണ്ടെത്തിയാൽ മാപ്പുപറയുന്നതിൽ ഗിന്നസ് റെക്കോഡുമായി കമ്യൂണിസ്റ്റുകൾ; ഇനി ഇനി സത്യസന്ധമായ വാർത്തകൾ മാത്രമേ നൽകൂ….അപ്പോൾ ഒരു സംശയം ഇതുവരെ നൽകിയതെല്ലാം നുണയായിരുന്നോ ?

ബിജെപിക്കെതിരായ വ്യാജ പ്രചാരണത്തിൽ ക്ഷമാപണവുമായി ‘ദി വയർ’ രംഗത്തെത്തിയെന്നതാണ് സംഭവം. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ മെറ്റയുടെ ‘എക്സ് ചെക്കർ’ അംഗമാണെന്ന വ്യാജ വാർത്ത പുറത്തുവിട്ട സംഭവത്തിലാണ് മാദ്ധ്യമസ്ഥാപനം ക്ഷണാപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലെ ബിജെപി വിരുദ്ധമായതെന്തും നിയന്ത്രിക്കാനും പുറംലോകം കാണിക്കാതിരിക്കാനും ബിജെപി നേതാവിനാകുമെന്നാണ് ദ വയറിന്റെ അതിവിഗദ്ധമായ കണ്ടെത്തൽ. കടുപ്പിച്ചൊരു കേസ് വരുന്നുവെന്ന് മനസ്സിലായതോടെ കമ്യൂണിസ്റ്റുകൾ നേരെ മലക്കം മറിഞ്ഞിരിക്കുന്നു. മാപ്പും പറഞ്ഞുള്ള വാർത്തയും പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയെല്ലാം മെറ്റയുടേതാണ്. കേന്ദ്രസർക്കാരിനെയോ ബിജെപിയെയോ ഹിന്ദുത്വത്തെയോ വിമർശിക്കുന്ന പോസ്റ്റുകൾ അമിത് മാളവ്യയ്‌ക്ക് ഉടൻ നീക്കം ചെയ്യാൻ കഴിയുമെന്നായിരുന്നു ‘ദി വയർ’ റിപ്പോർട്ട് ചെയ്തത്. യാതൊരു വിധ തെളിവുകളോ ആധികാരികതയോ ഇല്ലാതെ ‘ദി വയറിലെ’ റിപ്പോർട്ടർമാർ പടച്ചു വിട്ട ഈ വാർത്ത കണ്ടയുടനെ മലയാളി പ്രബുദ്ധ ഇടത് ജിഹാദി മാദ്ധ്യമങ്ങളെല്ലാം അതെടുത്ത് ഉശിരൻ തലക്കെട്ടുമിട്ട് പ്രസിദ്ധീകരിച്ചു.

എന്നാൽ തങ്ങൾക്കെതിരെയുള്ള വ്യാജ വാർത്തയ്‌ക്കെതിരെ മെറ്റ രൂക്ഷവിമർശനവുമായി രംഗത്തെത്തിയതോടെ കാര്യങ്ങളെല്ലാം അവതാളത്തിലായി. ബിജെപിയല്ല കോടതിയിൽ പോകുന്നതെന്നും തങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തതിന് സൈബർ രംഗത്തെ ആഗോള പ്രശസ്തരായ മെറ്റയാണെന്നതും കമ്യൂണിസ്റ്റ് ജിഹാദി മാദ്ധ്യമങ്ങൾക്ക് വൻ അടിയായി.

അത്യന്തം വിചിത്രവും അസത്യങ്ങളാൽ നിറഞ്ഞതുമായ വാർത്തകളാണ് ‘ദി വയർ’ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നാണ് മെറ്റ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ ഗൈ റോസൻ പറഞ്ഞത്. ‘ ദി വയർ’ പ്രസിദ്ധീകരിച്ച വാർത്തകൾ അവർ തന്നെ കെട്ടിച്ചമച്ചതാണെന്നും, ക്രോസ്-ചെക്ക് വിഭാഗത്തെ കുറിച്ച് അവർ തന്നെ ഉണ്ടാക്കിയ കഥകളാണ് അതിൽ പറയുന്നതെന്നും റോസൻ പറയുന്നു. ആ റിപ്പോർട്ടിൽ പറയുന്ന യുആർഎൽ തന്നെ നിലവിൽ ഇല്ലാത്തതാണ്. ലേഖനത്തിൽ ആരോപിക്കുന്ന കാര്യങ്ങളെല്ലാം പൂർണ്ണമായും കെട്ടിച്ചമച്ചതാണ്. ഞങ്ങൾ ഒരു ഇ മെയിൽ അയച്ചുവെന്നും ദി വയറിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതെല്ലാം പൂർണ്ണമായും വ്യാജമാണെന്നും’ റോസൻ പറഞ്ഞിരുന്നു.

മെറ്റ നിയമനടപടിയിലേക്ക് കടന്നെന്ന് മനസ്സിലായതോടെ ‘സത്യത്തിന്റെ’ പാതയിൽ ചലിച്ച , ദ വയർ ഉടൻ വാർത്തകൾ പിൻവലിച്ചു. എന്നാൽ വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നതിലുള്ള വിമർശനം കടുത്തതോടെയാണ് കമ്പനി തന്നെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്ഷമാപണത്തോടൊപ്പം വായനക്കാർക്കായി ഇനി സത്യസന്ധമായ വാർത്തകൾ മാത്രമേ നൽകൂ എന്ന ഉറപ്പ് തരുന്നുവെന്നും ഇവർ അവകാശപ്പെടുന്നു. തങ്ങൾക്ക് ലഭിച്ച വിവരങ്ങൾ വിദഗ്ധരുടെ സഹായത്തോടെ അവലോകനം ചെയ്യുകയും, തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പിൻവലിക്കുകയാണെന്നും ‘ദി വയർ’ പറയുന്നു.

‘ തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതിന്റെയും അത് പിൻവലിച്ചതിന്റെയും ഉത്തരവാദിത്വം എഡിറ്റോറിയൽ ടീം ഏറ്റെടുക്കുകയാണ്. ഭാവിയിൽ ഏതൊരു വാർത്തയും പ്രസിദ്ധീകരിക്കുന്നതിന് മുൻപായി അതിന്റെ ആധികാരികതയും സത്യസന്ധതയും പരിശോധിക്കുമെന്ന് വായനക്കാർക്ക് ഉറപ്പ് നൽകുന്നു. പിൻവലിക്കപ്പെട്ട വാർത്തയിൽ അത്തരമൊരു പരിശോധന നടന്നില്ല എന്നതും, വായനക്കാർ തങ്ങളിൽ നിന്ന് മികച്ചത് മാത്രമേ പ്രതീക്ഷിക്കുന്നു എന്നുള്ളതും ‘ദി വയർ’ അംഗീകരിക്കുകയാണ്. കൃത്യമായ തെളിവുകൾ പരിശോധിക്കാതെ വിശ്വസനീയമാണെന്ന് കരുതി ഞങ്ങൾ ആ വാർത്തകൾ പ്രസിദ്ധീകരിക്കാൻ തിടുക്കം കാട്ടിയത് ഒരിക്കലും അംഗീകരിക്കാനാകാത്ത പരാജയമാണ്. ഏതൊരു വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുൻപും ഒന്നിലധികം ഘട്ടങ്ങളിലൂടെ അത് കടന്നു പോകണം. ഇതിനുള്ള കൃത്യമായ സംവിധാനങ്ങൾ ഞങ്ങൾ ഉടൻ ക്രമീകരിക്കാനൊരുങ്ങുകയാണ്.

എഡിറ്റോറിയൽ വിഭാഗത്തിൽ വരുത്തിയ വീഴ്ചകളുടെ ഫലമായാണ് അത്തരമൊരു വാർത്ത പ്രസിദ്ധീകരിക്കാൻ കാരണമായത്. അതിന് ഞങ്ങൾ വായനക്കാരോട് ക്ഷമാപണം നടത്തുകയാണ്. വാർത്തകൾ പുന:പരിശോധിക്കാൻ മികച്ച മികച്ച പ്രക്രിയകളും സംവിധാനങ്ങളും ഒരുക്കുന്നതു വഴി, ഇത്തരമൊരു വീഴ്ച ഇനി ഉണ്ടാകില്ലെന്ന് വായനക്കാർക്ക് ഉറപ്പ് നൽകുന്നു. ഈ ദിവസം മുതൽ റിപ്പോർട്ടിംഗിൽ കൂടുതൽ ജാഗരൂകരായിരിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുമെന്നും’ ദി വയറിന്റെ ക്ഷമാപണക്കുറിപ്പിൽ പറയുന്നു.

എന്നാൽ ദ വയറിന്റെ വാർത്ത ഏറ്റെടുത്ത് ആഘോഷമാക്കിയ നുണമാദ്ധ്യമങ്ങളൊന്നും ക്ഷമാപണത്തെക്കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല. ഒരു മലയാള മാദ്ധ്യമവും ആ വാർത്ത വ്യാജമാണെന്നതിനെക്കുറിച്ച് പുറത്തു വന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടില്ല. ഏതായാലും ദേശീയ തലത്തിലെ നല്ല കാര്യങ്ങളൊന്നും സ്വീകരിക്കാത്ത കേരളത്തിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല….ഒരു കേസിന് കൂടി ഈ മൗനം വഴിമരുന്നിടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം

 

 

Tags: video
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies