ബുൾഡോസർ പ്രയോഗവുമായി പോളണ്ടും; തകർത്തത് ശേഷിക്കുന്ന കമ്യൂണിസ്റ്റ് സ്മാരകങ്ങൾ; നാണംകെട്ട തിരുശേഷിപ്പുകൾ വേണ്ടെന്ന് മുൻ കമ്മ്യൂണിസ്റ്റ് രാജ്യം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബുൾഡോസർ പ്രയോഗവുമായി പോളണ്ടും; തകർത്തത് ശേഷിക്കുന്ന കമ്യൂണിസ്റ്റ് സ്മാരകങ്ങൾ; നാണംകെട്ട തിരുശേഷിപ്പുകൾ വേണ്ടെന്ന് മുൻ കമ്മ്യൂണിസ്റ്റ് രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 09:40 pm IST
Facebook
Twitter
WhatsAppTelegram

വാഴ്‌സോ: ബുൾഡോസർ പ്രയോഗവുമായി പോളണ്ട് സർക്കാരും. കമ്യൂണിസ്റ്റ് ഭരണത്തിന്റെ ചരിത്രശേഷിപ്പുകളെ ബുൾഡോസർ ഉപയോഗിച്ചാണ് സർക്കാർ തകർത്തെറിഞ്ഞത്. ഇതോടെ പോളണ്ട് റെഡ് ആർമി സൈനികരുടെ ശേഷിച്ചിരുന്ന നാല് സ്മാരകങ്ങൾ നിലംപതിച്ചു. ബുൾഡോസറും ഡ്രില്ലുകളും യന്ത്രങ്ങളും ഉപയോഗിച്ചായിരുന്നു നാല് സ്മാരകങ്ങളും പൊളിച്ചത്.

രാജ്യത്ത് കമ്യൂണിസ്റ്റ് കാലഘട്ടത്തിൽ ഉയർന്ന സ്മാരകങ്ങളായിരുന്നു ഇത്. പണ്ട് നാസി ജർമ്മൻ സേനയ്‌ക്കെതിരായി നടത്തിയ യുദ്ധത്തിൽ മരിച്ച റെഡ് ആർമി സേനയിലെ ആളുകൾക്ക് വേണ്ടി പണിതുയർത്തിയതായിരുന്നു സ്മാരകങ്ങൾ. എന്നാൽ പോളണ്ടിലെ റഷ്യൻ ആധിപത്യത്തിന്റെ പ്രതീകമായി തുടരുന്ന ഇത്തരം സ്മാരകങ്ങളും തിരുശേഷിപ്പുകളും നീക്കം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ അതെല്ലാം തച്ചുടയ്‌ക്കുകയായിരുന്നു. യുക്രെയ്‌നിനെതിരായി റഷ്യ നടത്തുന്ന അതിക്രമത്തെ അപലപിക്കുന്നുവെന്നും പോളണ്ട് സർക്കാർ പറഞ്ഞു.

കമ്യൂണിസ്റ്റ് ഭരണം അവസാനിച്ച 1989ൽ മുതൽ തന്നെ ഇത്തരം നടപടികൾ പോളണ്ട് കൈക്കൊണ്ടിരുന്നു. പൊതുസ്ഥലത്ത് നിന്ന് കമ്യൂണിസ്റ്റ് ഭരണത്തിന്റെ ഓർമ്മകൾ പാകി നിൽക്കുന്ന ഫലകങ്ങളും പ്രതിമകളും സ്മാരകങ്ങളുമെല്ലാം പോളണ്ട് സർക്കാർ എടുത്തുകളഞ്ഞു.

പോളണ്ടിലെ സ്‌റ്റേറ്റ് ഹിസ്‌റ്റോറിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തലവനായ കരോൾ നവ്‌റോക്കിയാണ് ശേഷിച്ചിരുന്ന സ്മാരകങ്ങൾ പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി എത്തിയിരുന്നത്. മനുഷ്യരെ അടിമകളാക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന വ്യവസ്ഥയെയാണ് ഈ കമ്യൂണിസ്റ്റ് സ്മാരകങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. നാണക്കേടിന്റെ സ്മാരങ്ങളാണിവയെന്നും നവ്‌റോക്കി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് സ്മാരകങ്ങൾ തകർത്തത്.

 

Tags: MonumentscommunistpolandRED army
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies