369 അടി ഉയരമുള്ള ശിവപ്രതിമ; ലോകത്തിലെ ഏറ്റവും ഉയരമേറിയത്; 'വിശ്വാസ് സ്വരൂപം' ഉദ്ഘാടനത്തിനൊരുങ്ങുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

369 അടി ഉയരമുള്ള ശിവപ്രതിമ; ലോകത്തിലെ ഏറ്റവും ഉയരമേറിയത്; ‘വിശ്വാസ് സ്വരൂപം’ ഉദ്ഘാടനത്തിനൊരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 06:43 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ രാജസ്ഥാനിൽ സജ്ജമായി. രാജ്‌സമന്ദ് ജില്ലയിലെ നാഥ്ദ്വാര ടൗണിലാണ്  പരമശിവന്റെ 369 അടി ഉയരമുള്ള പ്രതിമയായ ‘വിശ്വാസ് സ്വരൂപം’ തയ്യാറായത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയെന്ന് അവകാശപ്പെടുന്ന ഈ സ്തൂപത്തിന്റെ ഉദ്ഘാടനം ശനിയാഴ്ചയാണ് നടക്കുക. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, നിയമസഭാ സ്പീക്കർ സി.പി ജോഷി തുടങ്ങിയവർ ഉദ്ഘാടനത്തിൽ പങ്കെടുക്കും. ഉദയ്പൂരിൽ നിന്ന് 45 കിലോമീറ്റർ അകലെ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത് തത്പദം സൻസ്ഥാനാണ്.

പ്രതിമയുടെ ഉദ്ഘാടനം പൂർത്തിയായാൽ നവംബർ 6 വരെ നീളുന്ന ഒമ്പത് ദിവസത്തെ സാംസ്‌കാരിക പരിപാടികൾ ഇവിടെ സംഘടിപ്പിക്കുമെന്ന് സൻസ്ഥാൻ ട്രസ്റ്റിയും മിറാജ് ഗ്രൂപ്പ് ചെയർമാനുമായ മദൻ പലിവാൾ അറിയിച്ചു. പ്രഭാഷകനായ മൊറാരി ബാപ്പു ഈ ഒമ്പത് ദിവസങ്ങളിലും ഇവിടെ രാമകഥ പാരായണം ചെയ്യും. ശ്രീനാഥ്ജി നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ ശിവപ്രതിമ വിനോദസഞ്ചാര മേഖലയ്‌ക്കും മുതൽക്കൂട്ടാകുമെന്ന് മദൻ പലിവാൾ പറഞ്ഞു.

പരമശിവൻ ധ്യാന രൂപത്തിലിരിക്കുന്ന ഭാവത്തിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 20 കിലോമീറ്റർ അകലെ നിന്ന് പോലും പ്രതിമ ദൃശ്യമാകുമെന്ന് പറയപ്പെടുന്നു. നാല് ലിഫ്റ്റുകളും മൂന്ന് കോണിപ്പടികളും പ്രതിമ കാണാൻ എത്തുന്നവർക്ക് സജ്ജമാക്കിയിട്ടുണ്ട്. മൂവായിരം ടൺ സ്റ്റീലും ഇരുമ്പും 2.5 ലക്ഷം ക്യൂബിക് ടൺ കോൺക്രീറ്റും മണലും ഉപയോഗിച്ച് പത്ത് വർഷമെടുത്താണ് പ്രതിമയുടെ നിർമാണം പൂർത്തിയാക്കിയത്.

2012 ഓഗസ്റ്റിലായിരുന്നു പ്രതിമയുടെ നിർമാണത്തിനായി അടിത്തറ പാകിയത്. 250 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനെ പ്രതിരോധിക്കാൻ കഴിയുന്ന ഈ ശിവപ്രതിമ വരുന്ന 250 വർഷത്തേക്ക് നിലകൊള്ളുമെന്നും അധികൃതർ അറിയിച്ചു.

 

 

Tags: rajasthanShiva StatueUdaipurshiva idol
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies