ലെസ്റ്റർ ആക്രമണം അന്വേഷിക്കാൻ നിയോഗിച്ചത് ഇസ്ലാമോഫോബിയ കൊട്ടിഘോഷിക്കുന്ന പ്രൊഫസറെ; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ;ആവശ്യം മുൻവിധികളില്ലാത്ത അന്വേഷണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലെസ്റ്റർ ആക്രമണം അന്വേഷിക്കാൻ നിയോഗിച്ചത് ഇസ്ലാമോഫോബിയ കൊട്ടിഘോഷിക്കുന്ന പ്രൊഫസറെ; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ;ആവശ്യം മുൻവിധികളില്ലാത്ത അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 10:28 pm IST
Facebook
Twitter
WhatsAppTelegram

ലെസ്റ്ററിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് സ്വതന്ത്രമായി അന്വേഷണം നടത്താൻ അക്കാദമിക് ലീഡിനെ നിയോഗിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ഹേറ്റ് ക്രൈം വിദഗ്ധനായ ഡോ. ക്രിസ് അലനെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. ഇതിനെതിരെ പ്രതിഷേധവുമായി പതിനഞ്ചോളം ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ ഹിന്ദു വിരുദ്ധത പ്രകടിപ്പിക്കുന്ന ഡോ അലനെ തന്നെ അന്വേഷണത്തിന് നിയോഗിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം.

ലെസ്റ്റർ സർവ്വകലാശാലയിലെ ഹേറ്റ് സ്റ്റഡീസ് പ്രൊഫസറാണ് ഡോ ക്രിസ് അലൻ. സംഘർഷത്തിൽ ഇസ്ലാമിസ്റ്റ് ഇടപെടൽ നടന്നിട്ടില്ലെന്ന നിലപാടിലാണ് അലൻ. സെപ്റ്റംബർ 18 നാണ് ലെസ്റ്ററിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ സംഘർഷം നടക്കുന്നത്. ഇത് കഴിഞ്ഞ് ദിവസങ്ങൾക്കകം അലൻ അത് വെളിപ്പെടുത്തുകയുമുണ്ടായി. ഇതിന് ശേഷവും അന്വേഷണത്തിനായി പ്രൊഫസറെ തന്നെ നിയോഗിക്കുന്നത് ശരിയല്ലെന്നാണ് ഹിന്ദു സംഘടനകൾ അവകാശപ്പെടുന്നത്.

ലെസ്റ്ററിലെ ഹിന്ദു, ജൈന ക്ഷേത്രങ്ങളുടെ വക്താവ് സഞ്ജീവ് പട്ടേൽ, സർവ്വകലാശാല നേരത്തെ സ്വീകരിച്ച നിലപാടുകളും ചൂണ്ടിക്കാണിച്ചു. ലെസ്റ്ററിലെ ഒരു മുസ്ലീം പ്രദേശത്തിലൂടെ ഹിന്ദു പുരുഷന്മാർ നടത്തിയ മാർച്ചിനെക്കുറിച്ചുള്ള ഡോ. അലന്റെ വിശദീകരണം വിവേചനപരമായിരുന്നുവെന്നാണ് പട്ടേൽ പറഞ്ഞത്. എല്ലാവരും ഇസ്ലാമോഫോബിയയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ ഒരാൾ പോലും ഹിന്ദുഫോബിയയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലും വസ്തുതകളിലും വിവേചനം കാണാൻ സാധിക്കുന്നുണ്ട്.

അടിസ്ഥാനപരമായി ഇവിടെ ഇസ്ലാമോഫോബിയ ഇല്ലെന്നും ഇസ്ലാമിക പ്രത്യയശാസ്ത്രമില്ലെന്നുമാണ് പ്രൊഫസറുടെ അഭിപ്രായം. ഇത് വസ്തുതകൾ തിരിച്ചറിയുന്നതിന് മുൻപുള്ള അഭിപ്രായപ്രകടനമാണെന്നും ഒരു നിക്ഷ്പക്ഷ സമൂഹത്തിന് യോജിച്ചതല്ലെന്നും സഞ്ജീവ് പട്ടേൽ ചൂണ്ടിക്കാട്ടി.

ന്യായമായ, ഒരു തരത്തിലുള്ള മുൻവിധികളും ഇല്ലാത്ത അന്വേഷണം മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നത്. അന്വേഷണ സംഘത്തെ തിരഞ്ഞെടുക്കുന്നതിലും ഇത് ആവശ്യമാണ്. എന്നാൽ ഈ കേസിൽ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും സഞ്ജീവ് പട്ടേൽ ആരോപിച്ചു.

Tags: IslamophobiaLeicesterHinduphobia
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies