കാന്താര രോമാഞ്ചം സൃഷ്ടിച്ചു ; അഭിവാദ്യങ്ങൾ പറഞ്ഞ് രജനീകാന്ത് ; കാൽതൊട്ടുവണങ്ങി അനുഗ്രഹം വാങ്ങി ഋഷഭ് ഷെട്ടി- Rishab Shetty
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാന്താര രോമാഞ്ചം സൃഷ്ടിച്ചു ; അഭിവാദ്യങ്ങൾ പറഞ്ഞ് രജനീകാന്ത് ; കാൽതൊട്ടുവണങ്ങി അനുഗ്രഹം വാങ്ങി ഋഷഭ് ഷെട്ടി- Rishab Shetty

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 12:16 pm IST
Facebook
Twitter
WhatsAppTelegram

250 കോടിയിലേറെ കളക്ഷൻ സ്വന്തമാക്കി ഋഷഭ് ഷെട്ടിയുടെ കാന്താര തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് പ്രശംസയുമായി ഇതിനൊടകം രംഗത്തെത്തിയിരിക്കുന്നത്. മാത്രമല്ല അഭിനന്ദനം അറിയിച്ച് സൂപ്പർ സ്റ്റാർ രജനീകാന്തും എത്തിയിരുന്നു.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനവുമായി രംഗത്തെത്തിയത്. ‘അറിയുന്നതിനേക്കാൾ കൂടുതലാണ് അജ്ഞാതമായത്. കാന്താര സിനിമ എന്നിൽ രോമാഞ്ചം സൃഷ്ടിച്ചു. ഒരു എഴുത്തുകാരൻ, സംവിധായകൻ, നടൻ എന്നീ നിലകളിൽ ഋഷഭ് തിളങ്ങി. താങ്കൾക്ക് അഭിവാദ്യങ്ങൾ. ഇന്ത്യൻ സിനിമയിലെ ഈ മാസ്റ്റർപീസിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

എന്നാൽ ഇപ്പോഴിതാ ഋഷഭ് ഷെട്ടി രജനീകാന്തിനെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങിയതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. രജനീകാന്തിന്റെ ചെന്നൈയിലുള്ള വസതിയിലെത്തി താരത്തിന്റെ കാൽതൊട്ടുവണങ്ങിയാണ് ഋഷഭ് അനുഗ്രഹം വാങ്ങിയിരിക്കുന്നത്. ശേഷം ഏറെനേരംഇരുവരും ഒരുമിച്ച് ചിലവഴിക്കുകയും ചെയ്തു.കാന്താരയുടെ നിർമാണ കമ്പനിയായ ഹോംബാലെയും താരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. മാസ്റ്ററും ശിഷ്യനും എന്ന ക്യാപ്ഷനോടെയാണ് ഇവർ ചിത്രങ്ങൾ പങ്കുവച്ചത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന കാന്താര തീരദേശ കർണാടകത്തിലെ ഒരു ഗ്രാമവും അവിടത്തെ ദൈവനർത്തക വിശ്വാസവുമാണ് ചർച്ച ചെയ്യുന്നത്. ചിത്രത്തിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്.
കെ.ജി.എഫ് ചാപ്റ്റർ ഒന്നിനെ മറികടന്ന് കർണാടക ബോക്‌സോഫീസിലെ എക്കാലത്തേയും വലിയ രണ്ടാമത്തെ ബ്ലോക്ബസ്റ്റർ ചിത്രമായിരിക്കുകയാണ് കാന്താര. നിലവിൽ കെ.ജി.എഫ് ചാപ്റ്റർ രണ്ട് മാത്രമാണ് ഋഷഭ് ഷെട്ടി ചിത്രത്തിന് മുന്നിലുള്ളത്.

Tags: movieKantaraRishab Shetty
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies