ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാം മുറ എന്ന ചിത്രത്തിലെ ഗാനം പുറത്ത്. മിന്നൽ മുരളിക്കു ശേഷം ഗുരുസോമസുന്ദരം ശക്തനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിലെ ആ ഒരു നോട്ടം മതി’ എന്ന ഗാനത്തിന്റെ വീഡിയായാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.ഗുരുസോമസുന്ദരവും ദിവ്യ പിള്ളയുമാണ് ഗാന രംഗങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
ശ്രീജിത്ത് ഉണ്ണികൃഷ്ണൻ എഴുതിയ വരികൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കൈലാസ് മേനോനാണ്. ദേവിക ബാബുവാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ലക്ഷ്മി ക്രിയേഷൻസിന്റെ ബാനറിൽ കിഷോർ വാരിയത്ത് യു എസ് എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. കലാസംവിധാനം അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം നയന ശ്രീകാന്ത്, മേക്കപ്പ് റോണക്സ് സേവ്യർ. ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടെയ്ൻമെൻറ് കോർണർ.
Comments