തൃശൂർ: സൂം ഇന്റർനാഷണൽ മാസികയുടെ കർമശ്രേഷ്ഠ പുരസ്കാരം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടന് ലഭിച്ചു. സമൂഹനന്മയ്ക്ക് ലാഭേച്ഛയില്ലാതെ നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. കർമ്മ ശ്രഷ്ഠ പുരസ്കാരം ഭഗീഷ് പൂരാടന് മോട്ടിവേഷണൽ സ്പീക്കർ രഞ്ജിത് ബ്രന്മ പുരസ്കാരം സമ്മാനിച്ചു. മന്ത്രി കെ രാജൻ അധ്യക്ഷനായി.
ഭഗീഷ് പൂരാടൻ തനിക്ക് ലഭിച്ച 20 മാസത്തെ ഓണറേറിയം ക്യാൻസർ രോഗികൾക്കും സന്നദ്ധ സംഘടനകൾക്കുമായി നൽകി കാരുണ്യപ്രവർത്തനങ്ങളിൽ സജീവമാണ്. ഓണറേറിയം കൂടാതെ ബ്ലോക്ക് പഞ്ചായത്തംഗം എന്ന നിലയിൽ കിട്ടുന്ന അലവൻസും സിറ്റിങ് ഫീസ് ഉൾപ്പെടെ മുഴുവൻ തുകയും പൊതുജന നന്മയ്ക്കാണ് ഉപയോഗിക്കുന്നത്.
കൊവിഡ് കാലത്ത് രോഗബാധിതരായി മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ വേണ്ട ഇടപെടൽ നടത്തി. തളിക്കുളം തമ്പാൻകടവിൽ മത്സ്യത്തൊഴിലാളികൾ പുറംകടലിൽ അകപ്പെട്ടപ്പോൾ രക്ഷാപ്രവർത്തനം നടത്തിയതും പുരസ്കാര സമർപ്പണത്തിനായി പരിഗണിച്ചു.നിലവിൽ നാട്ടിക നിയോജക മണ്ഡലം ബി ജെ പി ഉപ അദ്ധ്യഷനാണ് ഭഗീഷ് പൂരാടൻ.
ചടങ്ങിൽ സൂം മാഗസിൻ എംഡി ബിനീഷ് കെ ബി, സി എം നൗഷാദ്, ഷൈൻ ടി പി ആർ, സജീവൻ യോഗിനി മാത, സുഗുതൻ മാസ്റ്റർ, ഷമീർ മുഹമ്മദലി എന്നിവർ പങ്കെടുത്തു.
Comments