കോയമ്പത്തൂർ : കോയമ്പത്തൂർ കാർ സ്ഫോടനക്കേസിലെ പ്രധാന പ്രതിയെ സഹായിച്ച യുവാക്കളെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസിന് കൈമാറിയത് സ്വന്തം അമ്മ തന്നെ . പ്രധാന പ്രതിയായ ജമേഷ മുബിനെ സഹായിച്ച കുറ്റത്തിന് അറസ്റ്റിലായ ഫിറോസ് ഇസ്മായിൽ സഹോദരൻ നവാസ് ഇസ്മായിൽ എന്നിവരെ കുറിച്ചാണ് മാതാവ് മൈമൂന ബീഗം പോലീസിൽ അറിയിച്ചത്.
ജമേഷ മുബിൻ കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾ മുന്‍പ് സ്ഫോടക വസ്തുക്കള്‍ കാറില്‍ കയറ്റാന്‍ സഹായിച്ചതു സ്വന്തം മക്കളാണെന്നു ബോധ്യപ്പെട്ടതോടെയാണ് മൈമൂന ബീഗം വിവരം പോലീസിൽ അറിയിച്ചത് .ജമേഷ മുബിന്റെ വാടക വീടിനു സമീപമാണു മൈമുന ബീഗം താമസിക്കുന്നത്.
താൻ വീടുമാറുകയാണെന്നും സഹായത്തിനു മക്കളെ വീട്ടിലെയ്‌ക്ക് അയക്കണമെന്നും മൈമൂനയോട് ജമേഷ ആവശ്യപ്പെട്ടിരുന്നു . ഇതനുസരിച്ച് 22 ന് രാത്രി 11 മണിയോടെ മൈമൂന നവാസിനെയും ഫിറോസിനെയും സഹായിക്കാനായി അയച്ചു.
. നേരം പുലര്‍ന്നപ്പോഴാണു സ്ഫോടന വിവരം അറിയുന്നത്. മരിച്ചത് ജമേഷ മുബിന്‍ ആണന്നറിഞ്ഞതോടെ മൈമൂന പരിചയത്തിലുള്ള ഇന്റലിജന്‍സ് ഓഫിസറെ വിവരമറിയിച്ചു. തുടര്‍ന്നു പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും കാറിൽ ഭാരമുള്ള വസ്തുക്കള്‍ കയറ്റുന്ന ദൃശ്യങ്ങള്‍ വീടിനു സമീപമുള്ള സിസിടിവി ക്യാമറയിലും പതിഞ്ഞിരുന്നു.
Comments