ജയ്പൂർ ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പുകഴ്ത്തിയതിന് പിന്നാലെ രാജസ്ഥാന് കോണ്‍ഗ്രസില്‍ കലഹം. ഗെഹ്ലോട്ടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചത് അത്ര നിസാരമായി കാണാനാകില്ലെന്ന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഗെഹ്ലോട്ട് രംഗത്തെത്തിയത്.
പാര്‍ട്ടി നേതാക്കൾ അച്ചടക്കം പാലിക്കണമെന്ന് അവശ്യപ്പെട്ട ഗെഹ്ലോട്ട് അനുചിത പ്രസ്താവനകള്‍ നടത്തരുതെന്നും അഭ്യർത്ഥിച്ചു. പ്രസ്താവനകള്‍ നടത്തരുതെന്ന് എഐസിസി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ നേതാക്കളും അച്ചടക്കം പാലിക്കണമെന്ന് ഞങ്ങളും ആവശ്യപ്പെടുകയാണ് . സര്‍ക്കാര്‍ തുടരുക എന്നതാവണം ലക്ഷ്യം. നല്ല ഭരണമാണ് കാഴ്ചവെച്ചത് ഗെഹ്ലോട്ട് പറഞ്ഞു.രാജസ്ഥാനിലെ ആള്‍വാറില്‍ മാദ്ധ്യമങ്ങളോടു സംസാരിക്കവേയാണ് ഗെഹ്ലോട്ട് നിലപാട് വ്യക്തമാക്കിയത്
വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ വലിയ ആദരമാണ് പ്രധാനമന്ത്രിക്ക് ലഭിക്കുന്നത്. കാരണം അദ്ദേഹം ഗാന്ധിജിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ജനാധിപത്യം ആഴത്തില്‍ വേരോടുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണ് അദ്ദേഹത്തിന് ഈ ആദരവ് ലഭിക്കുന്നത് എന്നായിരുന്നു ഗെഹ്ലോട്ടിന്റെ പ്രസ്താവന.
Comments