എറണാകുളം: എറണാകുളം മഹാരാജാസ് കോളേജ് അടച്ചിടാൻ തീരുമാനം. കെഎസ്‌യു-എസ്എഫ്‌ഐ സംഘർഷത്തെ തുടർന്നാണ് കോളേജ് കൗൺസിൽ തീരുമാനം. അനിശ്ചിതകാലത്തേക്കാണ് കോളേജ് അടച്ചിടുകയെന്ന് കോളേജ് പ്രിൻസിപ്പൽ വി.എസ് ജോയി വ്യക്തമാക്കി. അടുത്ത ദിവസം സർവകക്ഷി യോഗം വിളിക്കും.
സംസ്‌കൃത സർവ്വകലാശാല വിസി ഡോ. എം.വി നാരായണനും ബാലചന്ദ്രൻ ചുള്ളിക്കാടിനും നൽകാനിരുന്ന സ്വീകരണം തത്കാലം മാറ്റിവെച്ചതായി കോളേജ് സ്റ്റുഡന്റസ് അസോസിയേഷൻ പ്രസിഡന്റ് സി .സി ജയചന്ദ്രൻ അറിയിച്ചു.
കോളേജിലെ രണ്ട് വിദ്യാർത്ഥിനികളുടെ പരാതിയിയെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കോളേജിന് സമീപമുള്ള ജനറൽ ആശുപത്രിയ്‌ക്ക് മുൻപിലും സംഘർഷമുണ്ടായി. പോലീസ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments