കൊല്ലം : നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ആയിരനല്ലൂർ മണിയാർ ആർ.പി.എൽ. ബ്ലോക്ക് അഞ്ചിൽ മണികണ്ഠനാ(31)ണ് അറസ്റ്റിലായത്. ഏരൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൊബൈൽഫോൺവഴി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കിയശേഷം വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
യുവാവിന്റെ ഉപദ്രവം തുടർന്നതിന് പിന്നാലെയാണ് ഇവർ പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ എസ്എച്ചഒ എംജി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments