369 അടി ഉയരത്തിൽ ധ്യാനരൂപത്തിലിരിക്കുന്ന പരമശിവൻ; ലോകത്തിലെ ഏറ്റവും ഉയരമേറിയ ശിവപ്രതിമയായ സ്റ്റാച്യൂ ഓഫ് ബിലീഫിന്റെ വിശേഷങ്ങളറിയാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

369 അടി ഉയരത്തിൽ ധ്യാനരൂപത്തിലിരിക്കുന്ന പരമശിവൻ; ലോകത്തിലെ ഏറ്റവും ഉയരമേറിയ ശിവപ്രതിമയായ സ്റ്റാച്യൂ ഓഫ് ബിലീഫിന്റെ വിശേഷങ്ങളറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 02:20 pm IST
Facebook
Twitter
WhatsAppTelegram

369 അടി ഉയരത്തിൽ ധ്യാനരൂപത്തിലിരിക്കുന്ന പരമശിവൻ..
ലോകത്തിലെ ഏറ്റവും ഉയരമേറിയ ശിവപ്രതിമയായ സ്റ്റാച്യൂ ഓഫ് ബിലീഫ്..
വിശ്വാസത്തിന്റെ പ്രതിമയായ ‘വിശ്വാസ സ്വരൂപം’..
20 കിലോമീറ്റർ അകലെ നിന്ന് പോലും ദൃശ്യമാകുന്ന ഈ ശിവപ്രതിമയുടെ വിശേഷങ്ങളറിയാം..

നിരവധി എഞ്ചിനീയറിംഗ് അത്ഭുതങ്ങളാൽ നിർമാണകലയിൽ ലോകത്തെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഭാരതം. ഇപ്പോഴിതാ.. വിസ്മയിപ്പിക്കുന്ന മറ്റൊരു നിർമ്മിതി കൂടി രാജ്യത്ത് തയ്യാറായിരിക്കുകയാണ്.. സ്റ്റാച്യൂ ഓഫ് ബിലീഫ് എന്ന ശിവപ്രതിമ..

രാജസ്ഥാനിൽ തയ്യാറായിരിക്കുന്ന ഈ നിർമ്മിതി ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമയും ലോകത്തിലെ ഏറ്റവും ഉയരമുള്ള നാലാമത്തെ പ്രതിമയുമാണ്.. രാജ്സമന്ദ് ജില്ലയിലെ നാഥ്ദ്വാര ടൗണിലാണ് 369 അടി ഉയരമുള്ള ശിവ പ്രതിമയായ ‘വിശ്വാസ സ്വരൂപം’ സജ്ജമായത്.

ഉദയ്പൂരിൽ നിന്ന് 45 കിലോമീറ്റർ അകലെ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത് തത്പദം സൻസ്ഥാനാണ്. ശ്രീനാഥ്ജി നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ നിർമിതി വിനോദസഞ്ചാര മേഖലയ്‌ക്കും മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.

പരമശിവൻ ധ്യാന രൂപത്തിലിരിക്കുന്ന ഭാവത്തിലാണ് വിശ്വാസ സ്വരൂപത്തിന്റെ നിർമ്മാണം. ഒരു കാൽ മടക്കി അടുത്ത കാലിന് മുകളിൽ കയറ്റിവെച്ചിരിക്കുന്ന രൂപത്തിലാണ് ശിവ പ്രതിമയുള്ളത്. 20 കിലോമീറ്റർ അകലെ നിന്ന് പോലും ഇത് ദൃശ്യമാകുമെന്നതാണ് പ്രത്യേകത.

നിർമിതിക്ക് അകത്തും വിശാലമായ സൗകര്യങ്ങളുണ്ട്. ഉദ്യാനം, ഭക്ഷണശാല, എക്‌സിബഷൻ ഹാൾ, എന്നിവയെല്ലാം പ്രതിമയുടെ അകത്തും ചുറ്റുമായുമെല്ലാമുണ്ട്. വിശ്വാസ സ്വരൂപം കാണാൻ എത്തുന്നവർക്ക് നാല് ലിഫ്റ്റുകളും മൂന്ന് കോണിപ്പടികളും നിർമ്മിതിക്കുള്ളിൽ സജ്ജമാണ്. പ്രത്യേക തരം വിളക്കുകൾ ഉപയോഗിച്ച് പ്രകാശിപ്പിക്കുന്നതിനാൽ രാത്രിയിലും പ്രതിമ അതിമനോഹരമായി കാണാൻ സാധിക്കും.

2012 ഓഗസ്റ്റിലായിരുന്നു ശിവരൂപത്തിന്റെ നിർമാണത്തിനായി അടിത്തറ പാകിയത്. മൂവായിരം ടൺ സ്റ്റീലും ഇരുമ്പും, 2.5 ലക്ഷം ക്യൂബിക് ടൺ കോൺക്രീറ്റും മണലും ഉപയോഗിച്ച് പത്ത് വർഷമെടുത്ത് പ്രതിമയുടെ നിർമാണം പൂർത്തിയാക്കി. 250 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനെ പ്രതിരോധിക്കാൻ കഴിയുമെന്നും ഈ ശിവപ്രതിമയ്‌ക്ക് വരുന്ന 250 വർഷത്തേക്ക് സുരക്ഷിതമായി നിലകൊള്ളുമെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

 

 

Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies