നിർത്താതെ പറന്നത് 13,650 കിലോമീറ്റർ; ലോക റെക്കോർഡിട്ട് ദേശാടനപ്പക്ഷി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിർത്താതെ പറന്നത് 13,650 കിലോമീറ്റർ; ലോക റെക്കോർഡിട്ട് ദേശാടനപ്പക്ഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 11:55 am IST
Facebook
Twitter
WhatsAppTelegram

പേര് പോലെ തന്നെ യാത്രകളെ ഇഷ്ടപ്പെടുന്നവരാണ് ദേശാടനപ്പക്ഷികൾ. ദീർഘദൂരം നിർത്താതെ സഞ്ചരിക്കാൻ ഇവയ്‌ക്കാകും. ഇപ്പോഴിതാ ഒരു ദേശാടനപ്പക്ഷിയുടെ സഞ്ചാരം ലോകറെക്കോർഡിൽ ഇടംനേടിയിരിക്കുകയാണ്. ബാർ ടെയിൽഡ് ഗോഡ്വിറ്റ് എന്ന ദേശാടനപ്പക്ഷി നിർത്താതെ പറന്നത് 13,650 കിലോമീറ്ററാണ്. അമേരിക്കയിലെ അലാസ്‌കയിൽ നിന്ന് ഓസ്‌ട്രേലിയൻ ദ്വീപായ ടാസ്മാനിയ വരെയാണ് ഈ കുഞ്ഞൻപക്ഷി നിർത്താതെ പറന്നത്.

യാത്രയ്‌ക്കിടെ ഒരിടത്ത് പോലും വിശ്രമത്തിനായി പക്ഷി തന്റെ യാത്ര നിർത്തിയില്ല. ഇതോടെയാണ് ഏറ്റവും ദൂരം നിർത്താതെ പറന്നതിനുള്ള റെക്കോർഡ് പക്ഷിക്ക് ലഭിക്കുന്നത്. പക്ഷിയുടെ കഴുത്തിൽ ഒരു ഇലക്ട്രോണിക് ടാഗ് ശാസ്ത്രജ്ഞർ ഘടിപ്പിച്ചിരുന്നു. ടാഗിൽ നിന്നുള്ള വിവരങ്ങൾ ഉപഗ്രഹങ്ങൾ വഴി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇത് പ്രകാരമാണ് പക്ഷിയുടെ യാത്രാപഥത്തെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങളും ലഭിക്കുന്നത്.

ഒക്ടോബർ 13ാം തിയതിയാണ് പക്ഷി അലാസ്‌കയിൽ നിന്ന് തന്റെ യാത്ര ആരംഭിക്കുന്നത്. ഒടുവിൽ അതിന്റെ പറക്കൽ അവസാനിക്കുന്നത് ടാസ്മാനിയയിലെ ആൻസൻസ് ബേയിലാണ്. നേരത്തെ ഈ റെക്കോർഡ് ബാർ ടെയിൽഡ് ഗോഡ്വിറ്റ് വിഭാഗത്തിലുള്ള ഒരു ആൺപക്ഷിക്കായിരുന്നു. ആൺപക്ഷി സ്ഥാപിച്ച 13,000 കിലോമീറ്റർ റെക്കോർഡാണ് പെൺപക്ഷി തകർത്തത്. സ്‌കോളോ പാസിഡെ എന്ന പക്ഷികുടുംബത്തിലെ ലിമോസ ജെനുസിൽ പെട്ട പക്ഷികളാണ് ഗോഡ്വിറ്റുകൾ. കക്കയും മറ്റുമാണ് ഇവയുടെ ആഹാരം.

Tags: world record
Share
Tweet
SendShare

More News from this section

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

Latest News

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies