തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ മങ്ങൽ. സ്വർണം പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 37,360 രൂപയായി.
ഗ്രാമിന് 15 രൂപയുടെ കുറവാണ് ഉണ്ടായത്. നിലവിൽ സ്വർണം ഗ്രാമിന് 4670 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വർണ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കുറഞ്ഞിരിക്കുന്നത്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഉയർന്നത്. ഗ്രാമിനെ 25 രൂപ വർദ്ധിച്ചതോടെ ഇന്നലെ പവന് വില 37,560ൽ എത്തിയിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി സ്വർണവില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നേരിയ ആശങ്ക സ്വർണ വ്യാപാരികൾക്കുണ്ട്.
അതേസമയം 18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ 20 രൂപയുടെ വർദ്ധനവ് ആയിരുന്നു ഉണ്ടായിരുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 3860 രൂപയാണ് വിപണി വില. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയ്ക്ക് 64 രൂപയാണ് വിപണി വില.
Comments