പാകിസ്താനിൽ മുൻപ്രധാനമന്ത്രിയുടെ ജീവന് പോലും സുരക്ഷയില്ല; ഭീകരവാദത്തിന്റെ മണ്ണിൽ കളിക്കാനില്ലെന്ന ബിസിസിഐ നിലപാടിന് പ്രസക്തിയേറുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താനിൽ മുൻപ്രധാനമന്ത്രിയുടെ ജീവന് പോലും സുരക്ഷയില്ല; ഭീകരവാദത്തിന്റെ മണ്ണിൽ കളിക്കാനില്ലെന്ന ബിസിസിഐ നിലപാടിന് പ്രസക്തിയേറുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 09:07 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താനിൽ കളിക്കാനില്ലെന്ന ബിസിസിഐയുടെ നിലപാട് ഇമ്രാൻ ഖാനെതിരെ നടന്ന ആക്രമണത്തോടെ വീണ്ടും പ്രസക്തമാകുന്നു. അടുത്ത വർഷം നടക്കുന്ന ഏഷ്യാകപ്പ് പാകിസ്താനിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഭീകരവാദവും രാഷ്‌ട്രീയ അസ്ഥിരതയും വാഴുന്ന പാകിസ്താനിൽ ഇന്ത്യൻ കളിക്കാരെ വിടുന്നത് സുരക്ഷിതമല്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഇക്കാര്യമാണ് ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയത്.

ഏഷ്യാ കപ്പിൽ പങ്കെടുത്തില്ലെങ്കിൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റ് ബഹിഷ്‌കരിക്കുമെന്നാണ് പാക് ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രതികരിച്ചത്. പാകിസ്താന്റെ വെല്ലുവിളിയ്‌ക്ക് അർഹിക്കുന്ന മറുപടിയാണ് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ നൽകിയത്. അടുത്തവർഷം ഇന്ത്യയിൽ തന്നെ ലോകകപ്പ് നടക്കുമെന്നും എല്ലാ ടീമുകളും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിസിസിഐയുടെ നിലപാടിനെ രാജ്യത്തെ ജനങ്ങൾ പൊതുവെ സ്വാഗതം ചെയ്തുവെങ്കിലും ഇടതുപക്ഷക്കാരും ചില ലിബറലുകളും രംഗത്ത് വന്നിരുന്നു. ക്രിക്കറ്റിൽ രാഷ്‌ട്രീയം കലർത്തരുതെന്നായിരുന്നു ഇവരുടെ വാദം. ഇന്ത്യൻ കളിക്കാരുടെ സുരക്ഷ പണയം വച്ച് ഭീകരരാജ്യത്തിലേക്ക് കളിക്കാൻ വിടണമെന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാൽ ആ വാദങ്ങളെ പൊളിക്കുന്ന വാർത്തകളാണ് പാകിസ്താനിൽ നിന്ന് ഒടുവിൽ പുറത്ത് വരുന്നത്.

മുൻ പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന് വെടിയേറ്റതോടെ അവിടെ ആരും സുരക്ഷിതരല്ല എന്ന സന്ദേശമാണ് ലോകത്തിന് നൽകുന്നത്. ഈ സാഹചര്യത്തിൽ എങ്ങനെ ഇന്ത്യൻ കളിക്കാരെ അവിടേക്ക് അയക്കുമെന്ന ചോദ്യം ശ്രദ്ധേയമാണ്. മുമ്പ് പാക് പര്യടനത്തിനെത്തിയ ശ്രീലങ്കൻ കളിക്കാരുടെ ബസിന് നേരെ കറാച്ചിയിൽ ബോംബാക്രമണവും വെടിവയ്പ്പും നടന്നിരുന്നു. അന്ന് ഭാഗ്യം കൊണ്ടാണ് ശ്രീലങ്കൻ കളിക്കാർ ജീവനും കൊണ്ട് രക്ഷപ്പെട്ടത്.

ചൈന പോലും പാകിസ്താനിലെ ഭീകരാക്രമണം മൂലം പൊറുതി മുട്ടിയിരിക്കുകയാണ്. വിവിധ പദ്ധതികൾക്കായി എത്തിയ ചൈനീസ് തൊഴിലാളികളും എഞ്ചിനീയർമാരും പാകിസ്താനിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് ബീജിങിനെ സമർദ്ദത്തിലാക്കിയിരുന്നു. തങ്ങളുടെ പൗരന്മാരുടെ സുരക്ഷയിൽ ചൈന നിരന്തരം ആശങ്ക പ്രകടിപ്പിച്ചിട്ടും പാകിസ്താന് വേണ്ട രീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. അതിന്റെ നീരസം ചൈന ഇടയ്‌ക്കിടെ പ്രകടിപ്പിക്കുന്നുണ്ട്. അത് കാരണം ചൈനയുടെ പാകിസ്താനിലെ നിരവധി പദ്ധതികൾ അനിശ്ചിതത്വത്തിലാണ്. ഇമ്രാൻ ഖാന് വെടിയേറ്റതോടെ പാക് ക്രിക്കറ്റിന്റെ ഭാവിയും അനിശ്ചിതത്വത്തിലായുണ്ട്. ഇനി വിദേശ ടീമുകൾ ഇന്ത്യയുടെ മാതൃക പിന്തുടർന്ന് പാക് മണ്ണിനെ ബഹിഷ്‌കരിക്കുമോയെന്ന് കണ്ടറിയാം.

Tags: bccipakistan cricketImran Khanjai shah
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies