തമിഴ്‌നാട്ടിലെ 44 ഇടങ്ങളിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി നൽകി ഹൈക്കോടതി; ഇന്റലിജൻസ് റിപ്പോർട്ടുകളിൽ പ്രതികൂലമായി ഒന്നും കാണുന്നില്ലെന്നും കോടതി; സർക്കാരിന് തിരിച്ചടി- RSS route march, Madras High Court
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്‌നാട്ടിലെ 44 ഇടങ്ങളിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി നൽകി ഹൈക്കോടതി; ഇന്റലിജൻസ് റിപ്പോർട്ടുകളിൽ പ്രതികൂലമായി ഒന്നും കാണുന്നില്ലെന്നും കോടതി; സർക്കാരിന് തിരിച്ചടി- RSS route march, Madras High Court

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 04:35 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്നാട്ടിൽ പഥസഞ്ചലനം നടത്താൻ ആർഎസ്എസിന് അനുമതി. തമിഴ്നാട്ടിലെ 6 ഇടങ്ങൾ ഒഴിച്ച് ബാക്കി 44 സ്ഥലങ്ങളിലും ആർഎസ്എസിന് പഥസഞ്ചലനം നടത്താൻ അനുമതി നൽകാമെന്ന് മദ്രാസ് ഹൈക്കോടതി. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പഥസഞ്ചലനം തടയാനുള്ള നീക്കം സ്റ്റാലിൻ സർക്കാർ നടത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തെ തുടർന്നുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒക്‌ടോബർ രണ്ടിന് നടത്താനിരുന്ന ആർഎസ്എസിന്റെ പഥസഞ്ചലനത്തിന് പോലീസ് അനുമതി നിഷേധിച്ചത്.

തമിഴ്നാട് സർക്കാരിന്റെയും പോലീസിന്റെയും നടപടിക്ക് പിന്നാലെ പഥസഞ്ചലനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആർഎസ്എസ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സംഭവത്തിൽ വിശദീകരണം ചോദിച്ച മദ്രാസ് ഹൈക്കോടതിയോട്, നവംബർ ആറിന് സംസ്ഥാനത്ത് മൂന്നിടത്ത് മാത്രം റൂട്ട് മാർച്ച് നടത്താൻ ആർഎസ്എസിന് അനുമതി നൽകിയിട്ടുണ്ട് എന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ, എല്ലാ സ്ഥലങ്ങളെയും പറ്റിയുള്ള ഇന്റലിജൻസ് റിപ്പോർട്ടുകളിൽ പ്രതികൂലമായി ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് മദ്രാസ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

50 ഇടങ്ങളിൽ ആർഎസ്എസിന് പഥസഞ്ചലനം നടത്താൻ അനുമതി നൽകാമെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.കെ ഇളന്തിരയ്യൻ പറഞ്ഞു. 6 സ്ഥലങ്ങളിൽ മാത്രമേ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ സാധ്യയുള്ളു എന്നാണ് റിപ്പോർട്ടിൽ നിന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് പഥസഞ്ചലനം തടയാൻ ശ്രമിച്ച സ്റ്റാലിൻ സർക്കാരിനേറ്റ വലിയ തിരിച്ചടിയാണ് കോടതിയുടെ നിരീക്ഷണം.

നവംബർ ആറിന് സംസ്ഥാനത്ത് മൂന്നിടത്ത് റൂട്ട് മാർച്ച് നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വേണമെങ്കിൽ 23 സ്ഥലങ്ങളിൽ കൂടി അനുവദിക്കാം. എന്നാൽ, പൊതു ഇടങ്ങളിൽ അനുവദിക്കാൻ കഴിയില്ലെന്നും ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങൾക്കുള്ളിൽ പരിപാടി നടത്താമെന്നുമാണ് സർക്കാർ അറിയിച്ചത്. ബാക്കിയുള്ള 24 സ്ഥലങ്ങളിൽ ഒരു തരത്തിലും പരിപാടി അനുവദിക്കാനാകില്ല എന്നുമാണ് സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടർ ഹസൻ മുഹമ്മദ് ജിന്നയും തമിഴ്നാട് പോലീസിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ എൻ.ആർ ഇളങ്കോയും കോടതിയെ അറിയിച്ചത്.

 

 

Tags: madras high courtTamil Nadu govtRSS route march
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies