കൊതുകുവല വേണം; ജയിലിൽ ഉറങ്ങാൻ കഴിയുന്നില്ല; ചത്ത കൊതുകുകളെ പ്ലാസ്റ്റിക്ക് കുപ്പിയിലാക്കി കോടിതിയിൽ ഹാജരാക്കി ഗുണ്ടാ നേതാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊതുകുവല വേണം; ജയിലിൽ ഉറങ്ങാൻ കഴിയുന്നില്ല; ചത്ത കൊതുകുകളെ പ്ലാസ്റ്റിക്ക് കുപ്പിയിലാക്കി കോടിതിയിൽ ഹാജരാക്കി ഗുണ്ടാ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 06:07 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ജയിലിലെ സെല്ലിനുളളിൽ കൊതുകുവല അനുവദിക്കണമെന്ന് ആവശ്യപ്പെടാൻ ഗുണ്ടാ നേതാവ് സെല്ലിനുളളിൽ അടിച്ചു കൊന്ന കൊതുകുകളെ പ്ലാസ്റ്റിക് കുപ്പിയിലിട്ട് കോടതിയിലെത്തി. മുംബൈയിലെ സെഷൻസ് കോടതിയിലാണ് രസകരമായ സംഭവം.

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ മുൻ അനുയായിയും ഗുണ്ടാതലവനുമായ ഇജാസ് ലക്ദാവാലയാണ് കോടതിയിൽ ചത്ത കൊതുകുകളെയും കൊണ്ട് എത്തിയത്. പക്ഷെ കൊതുകുവല വേണമെന്ന ഇജാസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഒന്നിലധികം ക്രിമിനൽ കേസുകളിൽ നടപടി നേരിടുന്ന ആളാണ് ഇജാസ്. മഹാരാഷ്‌ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം ഉൾപ്പെടെയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 2020 ജനുവരിയിലാണ് ഇജാസ് ലക്ദാവാല അറസ്റ്റിലായത്. നവി മുംബൈയ്‌ക്ക് സമീപമുളള തലോജ ജയിലിലാണ് അന്ന് മുതൽ ഇയാളെ പാർപ്പിച്ചിരിക്കുന്നത്.

നേരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തപ്പോൾ ഇയാൾക്ക് കൊതുകുവല ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇക്കൊല്ലം സുരക്ഷാകാരണങ്ങളാൽ അധികൃതർ ഇത് നീക്കം ചെയ്യുകയായിരുന്നു. തുടർന്നാണ് ലക്ദാവാല കോടതിയിൽ ഇക്കാര്യം ബോധിപ്പിക്കാൻ ശ്രമിച്ചത്.

താനും സഹതടവുകാരും കൊതുകുകടി മൂലം വളരെയേറെ വിഷമം അനുഭവിക്കുന്നുണ്ടെന്ന് ലക്ദാവാല കോടതിയിൽ പറഞ്ഞു. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ജയിൽ അധികൃതർ പറഞ്ഞതിനെ തുടർന്ന് കോടതി കൊതുകുവല ഉപയോഗിക്കാൻ അനുമതി നൽകിയില്ല. ക്രീമുകളോ മറ്റ് മാർഗങ്ങളോ സ്വീകരിക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം.

തലോജ ജയിലിലെ തടവുപുളളികൾ കൊതുകുശല്യം കോടതിയുടെ മുൻപിലെത്തിക്കുന്നത് ആദ്യമായിട്ടല്ല. നേരത്തെയും നിരവധി തവണ അപേക്ഷകൾ കോടതി പരിഗണിച്ചിട്ടുണ്ട്. ചിലതിൽ അനുകൂല തീരുമാനമെടുക്കുമ്പോൾ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഒഴിവാക്കുകയാണ് പതിവ്.

Tags: DAWOOD IBRAHIMmosquito netGangster
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies