ബിജെപിക്ക് കോൺഗ്രസിനെ പേടി; ഝാർഖണ്ഡിൽ കേന്ദ്ര ഏജൻസികളുടെ റെയ്ഡിന് കാരണം കണ്ടെത്തി കോൺഗ്രസ് നേതാക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിക്ക് കോൺഗ്രസിനെ പേടി; ഝാർഖണ്ഡിൽ കേന്ദ്ര ഏജൻസികളുടെ റെയ്ഡിന് കാരണം കണ്ടെത്തി കോൺഗ്രസ് നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 04:55 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി : ഝാർഖണ്ഡിൽ കോൺഗ്രസ് എംഎൽഎമാരുടെ പണമിടപാടുകൾ സംബന്ധിച്ച് അന്വേഷണം തുടരുന്നതിനിടെ ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. ബിജെപിക്ക് കോൺഗ്രസിനെ പേടിയാണെന്നും അതുകാരണമാണ് കേന്ദ്ര ഏജൻസികളെ മുൻനിർത്തി നീക്കങ്ങൾ നടത്തുന്നത് എന്നും പാർട്ടി വക്താവ് രാകേഷ് സിൻഹ പറഞ്ഞു. പാർട്ടി എംഎൽഎ കുമാർ ജയ്മംഗൾ സിംഗിന്റെ വീട്ടിൽ ഐടി വകുപ്പ് റെയ്ഡ് ആരംഭിച്ചതിന് പിന്നാലെയാണ് നേതാവിന്റെ ആരോപണം.

സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസിനെയും അതിന്റെ നേതാക്കളെയും പേടിയുള്ള ഒരേയൊരു പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസിന്റെ ശബ്ദം ഇല്ലാതാക്കാനാണ് ഇവർ നീക്കങ്ങൾ നടത്തുന്നത്.

ഇന്നലെ മുഖ്യമന്ത്രി ഹേമന്ത് സോറനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചിരുന്നു. ഇന്ന് കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ ഐടി റെയ്ഡുകൾ നടത്തുകയാണ്. ഝാർഖണ്ഡിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ഇതിലൂടെ ശ്രമിക്കുന്നത്. എന്നാൽ അത് ഒരിക്കലും നടക്കാത്ത വ്യാമോഹമാണെന്ന് കോൺഗ്രസ് വക്താവ് പറഞ്ഞു.

2029 വരെ സംസ്ഥാനത്ത് അധികാരത്തിലേറാമെന്ന് ബിജെപി സ്വപ്‌നത്തിൽ പോലും കരുതേണ്ട. ഝാർഖണ്ഡിലെ ജനങ്ങൾക്ക് മഹാഗഡ്ബന്ധൻ സർക്കാരിൽ വിശ്വാസമാണെന്നും രാകേഷ് സിൻഹ കൂട്ടിച്ചേർത്തു.

പിന്നാലെ ഇതിന് മറുപടിയുമായി ബിജെപിയും രംഗത്തെത്തി. ബിജെപി സർക്കാരിന് കീഴിൽ രാജ്യം വികസനക്കുതിപ്പിൽ നിൽക്കുന്നത് പ്രതിപക്ഷത്തിന് സഹിക്കാനാവാത്തത് കൊണ്ടാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത് എന്ന് ബിജെപി എംഎൽഎ സിപി സിംഗ് തിരിച്ചടിച്ചു.

Tags: BJPcentral agenciesCongress
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies