സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി സുപ്രീം കോടതി; വിധി നടപ്പാക്കുന്നില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തേണ്ടി വരുമെന്ന് ജസ്റ്റിസ് എംആർ ഷാ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി സുപ്രീം കോടതി; വിധി നടപ്പാക്കുന്നില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തേണ്ടി വരുമെന്ന് ജസ്റ്റിസ് എംആർ ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 06:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി സുപ്രീം കോടതി. സുപ്രീം കോടതി വിധി നടപ്പാക്കുന്നില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ച്
വരുത്തേണ്ടി വരുമെന്നാണ് സുപ്രീം കോടതി അറിയിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉൾപ്പെടെയുള്ളവർക്ക് എതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് എം.ആർ ഷാ മുന്നറിയിപ്പ് നൽകിയത്. കണ്ണൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ നിന്ന് വിരമിച്ച പ്രൊഫസർ വത്സൻ പി നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയത്. ജസ്റ്റിസ് എംആർ ഷാ, എം.എം. സുന്ദരേശ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കേന്ദ്ര ടെലികോം വകുപ്പിൽ ടെക്‌നീഷ്യനായിരുന്ന വത്സൻ 1987-ലാണ് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മെക്കാനിക്കൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചത്. ഇതിന് മുൻപ് മൂന്ന് വർഷത്തോളം സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. വിരമിച്ചതിന് ശേഷം കേന്ദ്ര സർക്കാരിലെയും സംസ്ഥാന സർക്കാരിലെയും സർവീസുകൾ പരിഗണിച്ച് പെൻഷൻ നൽകണമെന്ന് വത്സൻ  ആവശ്യപ്പെട്ടു. എന്നാൽ പൊതുമേഖലാ ജോലി ചെയ്ത കാലം കണക്കിലെടുക്കാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കുകയായിരുന്നു. ഇതിനെതിരെ കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണൽ നൽകിയ ഹർജിയിൽ വത്സന് അനുകൂലമായി ഉത്തരവിറങ്ങി. ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും പിന്നീട് സുപ്രീം കോടതി ശരിവെച്ചിരുന്നു.

വത്സന് പെൻഷൻ നൽകണമെന്ന്് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് മറി കടന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി രാജേഷ് ഉത്തരവിറക്കുകയായിരുന്നു. ധനകാര്യ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് ഉത്തരവിറക്കിയതെന്നായിരുന്നു രാജേഷിന്റെ വാദം. ഇയാളോട് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് കോടതി ഉത്തരവുകൾ നടപ്പാക്കിയിലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയത്.

 

Tags: Supreme CourtSTATE GOVERNMENT
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies