അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. 43 നിയോജക മണ്ഡലങ്ങളിലേക്കായി മത്സരിക്കുന്ന നേതാക്കളുടെ പട്ടികയാണ് പാർട്ടി പുറത്തുവിട്ടിരിക്കുന്നത്. പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് സ്ഥാനാർത്ഥികളുടെ വിവരങ്ങൾ പാർട്ടി പങ്കുവെച്ചത്.
Congress party announces the first list of 43 candidates for #GujaratElections2022 pic.twitter.com/PGBhmcYfdi
— ANI (@ANI) November 4, 2022
നേരത്തെ ആം ആദ്മി പാർട്ടി തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. മുൻ മാദ്ധ്യമപ്രവർത്തകനായ ഇസുദാൻ ഗദ്വിയാണ് ബിജെപിക്കെതിരെ ഗുജറാത്തിൽ മത്സരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. 118 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയും പാർട്ടി പുറത്തുവിട്ടിട്ടുണ്ട്. ആകെ 182 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.
ഗുജറാത്തിൽ ഇത്തവണ ത്രികോണ മത്സരമാണ് നടക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വർഷങ്ങളായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ തകർക്കാനുള്ള കുതന്ത്രങ്ങളുമായാണ് കോൺഗ്രസും ആം ആദ്മിയും രംഗത്തെത്തുന്നത്. എന്നാൽ നിലനിൽപ്പിനായി പതിനെട്ടാമത്തെ അടവും പയറ്റിനോക്കുന്ന കോൺഗ്രസിനും ശക്തിപ്രകടനം നടത്താനാകുമെന്ന അമിതമായ ആത്മവിശ്വാസത്തോടെ ഭൂരിഭാഗം സീറ്റുകളിലും മത്സരിക്കുന്ന ആം ആദ്മിക്കും ഇത്തവണയും അടി തെറ്റുമെന്നാണ് നിരീക്ഷണം.
Comments