മധുര : വനിതാ കോളേജിൽ അതിക്രമിച്ചുകയറി വിദ്യാർത്ഥിനികളെയും സുരക്ഷാജീവനക്കാരനെയും ഉപദ്രവിച്ച കേസിൽ ഒൻപത് പേർ അറസ്റ്റിൽ. മധുര സ്വദേശികളായ അരുണ്‍ പാണ്ഡ്യന്, മണികണ്ഠന്, സേതുപാണ്ടി, മണികണ്ഠന്, വില്യം ഫ്രാന്‍സിസ്, വിമല്ജോയ് പാട്രിക്, ശിവഗംഗ സ്വദേശികളായ സൂര്യ,മുത്തുനവേഷ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ,മാസം അവസാനമാണ് ബൈക്കുകളിലെത്തിയ യുവാക്കള്‍ വനിതാ കോളേജില്‍ കയറി അസഭ്യ വർഷം നടത്തിയതും, അശ്ലീല പ്രദർശനം നടത്തിയതും.കോളേജിന്റെ ഗേറ്റ് തുറന്ന് അകത്തുകയറിയ യുവാക്കള്‍ പെണ്‍കുട്ടികള്‍ക്ക് നേരേ അശ്ലീലചേഷ്ടകള്‍ കാണിക്കുകയും , പെണ്‍കുട്ടികളെ കയറിപിടിക്കാൻ ശ്രമിക്കുകയും ചെയ്തു . തടയാൻ ശ്രമിച്ച സുരക്ഷാജീവനക്കാരനെയും യുവാക്കള്‍ മര്‍ദിച്ചു. പിന്നീട് കോളേജിനു പുറത്ത് നാട്ടുകാരുമായും ഏറ്റുമുട്ടലുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു.പ്രതികൾ ഉപയോഗിച്ച വാഹനങ്ങളും പോലീസ് കണ്ടെടുത്തു.
Comments