സഹകരിച്ചില്ലെങ്കിൽ സർവനാശം; മാനവരാശി നരകത്തിന്റെ ഹൈവേയിലൂടെ കുതിക്കുന്നു : കാലാവസ്ഥ ഉച്ചകോടിയിൽ മുന്നറിയിപ്പുമായി ഗുട്ടാറസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സഹകരിച്ചില്ലെങ്കിൽ സർവനാശം; മാനവരാശി നരകത്തിന്റെ ഹൈവേയിലൂടെ കുതിക്കുന്നു : കാലാവസ്ഥ ഉച്ചകോടിയിൽ മുന്നറിയിപ്പുമായി ഗുട്ടാറസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 09:56 pm IST
Facebook
Twitter
WhatsAppTelegram

കയ്‌റോ:  പരിസ്ഥിതി സംരക്ഷണത്തിൽ സഹകരിക്കാത്തവർ സർവനാശത്തിലേയ്‌ക്ക് വീഴുമെന്ന് ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. നമ്മൾ  നരകത്തിലെ ഹൈവേയിലൂടെ അതിവേഗം മുന്നേറുകയാണെന്ന് മറക്കരുതെന്നും ഗുട്ടാറസ് ഓർമ്മിപ്പിച്ചു.

ഈജിപ്തിൽ ഇന്നാരംഭിച്ച കോപ്27 ആഗോള കാലാവസ്ഥാ ഉച്ചകോടിയിലാണ് ഗുട്ടാറസ് ലോകനേതാക്കളോടും ആഗോളസമൂഹത്തോടും ഭൂമി നേരിടുന്ന അപകടം സൂചിപ്പിച്ചത്. കഴിഞ്ഞ വർഷം കോപ്26 ഗ്ലാസ്‌ഗോ സമ്മേളനത്തിൽ എടുത്ത തീരുമാനം വേണ്ടപോലെ നടപ്പാക്കാൻ ആർക്കുമായിട്ടില്ലെന്ന കുറ്റകരമായ അനാസ്ഥയും യുഎൻ റിപ്പോർട്ടായി സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.

ബ്രിട്ടണിൽ ഒന്നും നടന്നില്ലെന്ന് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ കുറ്റസമ്മതം നടത്തിയത് സമ്മേനത്തിന്റെ തുടക്കത്തിലെ കണ്ണുതുറപ്പിക്കലായി. നിലവിലെ അലംഭാവം ലോകത്തിലെ ചെറുരാജ്യങ്ങൾക്കടക്കം ലോകനേതാക്കളിലുള്ള വിശ്വാസ്യതയാണ് ഇല്ലാതാക്കുന്നതെന്ന  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പരാമർശം ലോകശക്തികളെ തുറന്നു വിമർശിക്കുന്നതുമായി.

നിലവിൽ ആഗോള താപനം 1.1 സെൽഷ്യസായി ആയി ഉയർന്നെന്നും 2100ൽ ഇത് 1.5 സെൽഷ്യസിലേയ്‌ക്ക് ഉയർന്നാൽ പലരാജ്യങ്ങളും അപ്രത്യക്ഷമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അതിലും ഭയാനകമായിരിക്കും അവസ്ഥ. അടുത്ത നൂറ്റാണ്ടിൽ 2.8ലേയ്‌ക്കാണ് താപനില ഉയരുകയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ആഗോളതലത്തിൽ ലോകശക്തികളാണ് എല്ലാ ഹരിതവാതകങ്ങളും പുറന്തള്ളുന്നത്.  ദാരിദ്ര്യ രാജ്യങ്ങളെ പരിസ്ഥിതി സന്തുലനം തകർക്കുന്നുവെന്ന് പറഞ്ഞ് സാമ്പത്തിക കുരുക്കിലേയ്‌ക്ക് തള്ളിയിടാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും യുഎൻ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ആയിരത്തോളം പ്രത്യേകം ക്ഷണിക്കപ്പെട്ട പരിസ്ഥിതി പ്രവർത്തകർ ലോകത്തിൽ ഒരു പരിസ്ഥിതി രക്ഷാ പ്രവർത്തനവും നടക്കുന്നില്ലെന്ന രൂക്ഷ വിമർശനമാണ് വ്യക്തിപരമായും കൂട്ടായും പ്രകടിപ്പിക്കുന്നത്.

Tags: Climate Change
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies