കത്തും എഴുതില്ല, കക്കാനും അറിയില്ല; മേയറൂട്ടിയെ കള്ളിയെന്ന് വിളിക്കല്ലേ- Mayor Arya Rajendran, video
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കത്തും എഴുതില്ല, കക്കാനും അറിയില്ല; മേയറൂട്ടിയെ കള്ളിയെന്ന് വിളിക്കല്ലേ- Mayor Arya Rajendran, video

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2022, 07:22 pm IST
Facebook
Twitter
WhatsAppTelegram

സഖാക്കൾക്ക് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും നാട്ടുകാർക്ക് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരിയുമാണ് ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷനിൽ ഒഴിവുള്ള 295 തസ്തികകളിലേക്ക് നിയമനം നടത്താൻ, പാർട്ടിക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് മേയറുടെ ഔദ്യോഗിക ലെറ്റർ ഹെഡിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ആര്യാ രാജേന്ദ്രൻ അയച്ച കത്ത്, സിപിഎം എന്ന പാർട്ടിയെ അറിയാവുന്നവരെ സംബന്ധിച്ച് വലിയ പുതുമയൊന്നും അല്ലാ.

പ്രത്യയശാസ്ത്ര പരിജ്ഞാനവും പാർട്ടി കൂറുമുളള സഖാക്കളെ ജോലിക്കെടുക്കുന്നതിന് നാട്ടുകാർക്കെന്താ പ്രശ്നം എന്ന ലൈനിൽ തന്നെയാണ് ഇപ്പോഴും സിപിഎം. വിദ്യാഭ്യാസ യോഗ്യതയോ പ്രവൃത്തി പരിചയമോ സഖാക്കൾക്ക് നിർബന്ധവും അല്ല. പരീക്ഷ പേപ്പർ പോലും കണ്ടിട്ടില്ലാത്തവനെ പിഎസ്സി ലിസ്റ്റിൽ ഒന്നാമതെത്തിച്ച പാർട്ടിയുടെ പവറിനെ പറ്റി നാട്ടുകാർക്ക് ഒരു ചുക്കും അറിയില്ല. വൈകാതെ തന്നെ പബ്ലിക് സർവീസ് കമ്മീഷൻ പിരിച്ചു വിട്ടു പാർട്ടി സർവീസ് കമ്മീഷൻ രൂപീകരിക്കാനാണ് പാർട്ടിയുടെ തീരുമാനം. സഖാക്കൾ വിചാരിക്കുന്നത് ഇതെല്ലാം ജനങ്ങൾക്ക് മനസ്സിലാകില്ല എന്നാണ്.

വേര് പിടിച്ച രാജ്യങ്ങളിൽ നിന്ന് മാത്രമല്ല, ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ജനങ്ങൾ പടിയടച്ച് പിണ്ഡം വച്ച കമ്മ്യൂണിസം എന്ന കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ ആരാധകർക്ക് ഈ പ്രബുദ്ധ കേരളത്തിൽ മാത്രം ഇന്നും പിടിച്ചു നിൽക്കാൻ കഴിയുന്നത്, പാർട്ടി അടിമകളായ സഖാക്കൾക്കും ഇഷ്ടക്കാർക്കും പാർട്ടിക്കൂറ് അനുസരിച്ച് വീതിച്ചു നൽകുന്ന ഈവക അപ്പവും അടയും എള്ളുണ്ടയും ആണെന്ന് മനസ്സിലാക്കാൻ രാഷ്‌ട്ര മീമാംസയിൽ പിഎച്ച്ഡിയോ ബിരുദാനന്തര ബിരുദമോ ഒന്നും ആവശ്യമില്ല. വീണിടത്തിട്ട് ചവിട്ടിയിട്ട്, ‘ഇന്നാടാ കിറ്റ്’ എന്ന് പറഞ്ഞ് എറിഞ്ഞു തരുമ്പോൾ, അത് വാങ്ങി വോട്ട് ചെയ്യുന്ന മലയാളിയുടെ മിനിമം രാഷ്‌ട്രീയ പ്രബുദ്ധത മതി, ഇതൊക്കെ മനസ്സിലാക്കാൻ.

മേയറാക്കാൻ സിപിഎം നിർത്തിയ ഏതാണ്ട് എല്ലാ മുതിർന്ന നേതാക്കളും ദയനീയമായി തോറ്റ് തുന്നം പാടിയപ്പോൾ, സിപിഎമ്മിൽ ഉണ്ടായ അപ്രതീക്ഷിതമായ അധികാര തർക്കത്തിന്റെ ഗുണഭോക്താവായിരുന്നു ആര്യാ രാജേന്ദ്രൻ. തർക്കം ഒഴിവാക്കി നഗരസഭാ ഭരണം നിലനിർത്താൻ പാർട്ടിയിലെ തലമൂത്ത നേതാക്കളുടെ ഒത്തുതീർപ്പ് ഫോർമുല പ്രകാരം ആര്യ മേയറായി, ഏതാണ്ട് പൊട്ടന് ലോട്ടറി അടിച്ച പോലെ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന അപദാനത്തിനൊപ്പം മാദ്ധ്യമങ്ങളിലെ പഴയ എസ് എഫ് ഐ നേതാക്കളുടെ ടീച്ചറമ്മ മോഡൽ പിആർ വർക്ക് കൂടി ആയപ്പോൾ ആര്യ സിപിഎമ്മിന്റെ സ്വന്തം മേയറൂട്ടി ആയി. ഗതികേട് എന്നല്ലാതെ എന്ത് പറയാൻ??

അതവിടെ നിൽക്കട്ടെ, മേയറായി പിച്ച വെച്ച നാൾ മുതൽ അഴിമതി എന്ന വാക്കിന്റെ പര്യായമായി മാറുകയായിരുന്നു ആര്യ രാജേന്ദ്രൻ. പട്ടികജാതി ഫണ്ട് അടിച്ചു മാറ്റൽ, ആറ്റുകാൽ പൊങ്കാല അഴിമതി, വീട്ടുകരം കുംഭകോണം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അഴിമതികളിൽ, സിപിഎമ്മിന്റെ മുഖച്ഛായയായി അതിവേഗം മാറാൻ ആര്യയ്‌ക്ക് കഴിഞ്ഞു. ആ ശ്രേണിയിലെ ഏറ്റവും പുതിയ വിവാദമായിരുന്നു നിയമന കത്ത് സംഭവം. മേയറുടെ കത്തിനോടുള്ള സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ ആദ്യ പ്രതികരണം എനിക്ക് അങ്ങനെ ഒരു കത്ത് കിട്ടിയിട്ടില്ല എന്നായിരുന്നു. എല്ലാം ചെയ്തു വെച്ചിട്ട് ‘എനക്കൊന്നും അറിയില്ല ‘ എന്ന് പൊടി തട്ടുന്ന മുഖ്യനെയും, രാജസ്ഥാൻ ബാലനെ തൊഴിച്ചത് ഞാനല്ല എന്ന് നിഷ്കളങ്കമായി മാദ്ധ്യമങ്ങളോട് പ്രതികരിച്ച ഷംസീർ സഖാവിനെയും ഓർമ്മ വന്നാലും തെറ്റ് പറയാനാവില്ല.

കത്ത് പുറത്തു വന്ന് ഇരുപത്തിനാല് മണിക്കൂർ വരെ പ്രതികരിക്കാതിരുന്ന നഗരപിതാവ്, ഒടുവിൽ കത്തിന്റെ പിതൃത്വം നിഷേധിച്ച് രംഗത്ത് വന്നു. കത്ത് എഴുതിയത് താനല്ല.. ശരി അപ്പോ എഴുതിയത് ആരാണ്? അത് എനിക്കറിയില്ല… ഓഫീസിലെ ആരെങ്കിലുമാണോ? ഓഫീസിലെ എല്ലാവരെയും വിശ്വാസമാണ്….ഇതെന്ത് ന്യായീകരണമാണ് സഖാവെ. ഇതിനെല്ലാം പുറമെ മേയർ പരാതി നൽകിയെന്ന് പോലും. മേയർ പരാതി കൊടുത്തിരിക്കുന്നത് ചില്ലറക്കാരന്റെ അടുത്തെങ്ങുമല്ല.. എനിക്കറിയില്ല സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവിന്റെ പക്കൽ നേരിട്ടാണ് മേയർ പരാതി നൽകിയിരിക്കുന്നത്.. എന്തായാലും സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേ കത്തിച്ച പ്രതിയെ കണ്ടു പിടിച്ച അതേ മാതൃകയിൽ കത്തിന്റെ ഉത്തരവാദിയെയും കണ്ടു പിടിക്കും എന്ന് നമുക്ക് പ്രതീക്ഷിച്ച് കണ്ണിൽ കുറച്ച് എണ്ണയും ഒഴിച്ച് കാത്തിരിക്കാം.. അല്ലേലും മേയറൂട്ടി പാവാ, പച്ചവെള്ളം ചവച്ച് കുടിക്കുന്ന ഒരാൾക്ക് അഴിമതി എന്താണെന്ന് പോലും തിരിയൂല..

Tags: videoThiruvananthapuram CorporationMayor Arya Rajendran
Share
Tweet
SendShare

More News from this section

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

Latest News

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies