കിംസ്ഹെൽത്തിന്റെ അഞ്ചാമത്തെ മെഡിക്കൽ സെന്റർ ആയൂരിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിംസ്ഹെൽത്തിന്റെ അഞ്ചാമത്തെ മെഡിക്കൽ സെന്റർ ആയൂരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2022, 11:41 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: സംസ്ഥാനത്തെ ആതുര സേവന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയ കിംസ്‌ഹെൽത്തിന്റെ ഏറ്റവും പുതിയ മെഡിക്കൽ സെന്റർ കൊല്ലംജില്ലയിലെ ആയൂരിൽ പ്രവർത്തനം ആരംഭിച്ചു. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി മെഡിക്കൽ സെന്ററിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. കിംസ്‌ഹെൽത്തിന്റെ കേരളത്തിലെ അഞ്ചാമത്തെ മെഡിക്കൽ സെന്ററാണ് ആയൂരിൽ പ്രവർത്തനം ആരംഭിച്ചത്.

ലാബ്, ഫാർമസി സൗകര്യങ്ങൾ, ജനറൽ മെഡിസിൻ, പീഡിയാട്രിക്, ഗൈനക്കോളജി വിഭാഗങ്ങൾക്ക് പുറമേ, കൊല്ലം കിംസ്‌ഹെൽത്തിലെ ജനറൽ സർജറി, ന്യൂറോളജി, കാർഡിയോളജി, ഇഎൻടി വിഭാഗങ്ങളുടെ സേവനവും ആയൂരിൽ ലഭ്യമാകും. ഹോം കെയർ ആവിശ്യമുള്ളവർക്കായി ലാബ് സൗകര്യങ്ങളോട് കൂടിയ ആംബുലൻസും, ഡോക്ടറുമ്മാരും, നേഴ്‌സുമരുമടങ്ങുന്ന വിദഗ്ധ സംഘവും സേവന സജ്ജമാണ്.

ഗ്രാമപ്രദേശങ്ങളിൽ മെഡിക്കൽ സേവനങ്ങൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് കിംസ്ഹെൽത്ത് ആയൂർ ജംഗ്ഷന് സമീപം മെഡിക്കൽ സെന്റർ ആരംഭിച്ചിരിക്കുന്നത്. ഇതിനുപുറമെ കുറവൻകോണം, മണക്കാട്, കമലേശ്വരം, ആറ്റിങ്ങൽ, പോത്തൻകോട് എന്നിവിടങ്ങളിലാണ് കിംസ്ഹെൽത്തിന്റെ മറ്റ് മെഡിക്കൽ സെന്ററുകൾ പ്രവർത്തിക്കുന്നത്.

ആരോഗ്യ പരിപാലന രംഗത്ത് മാതൃക സൃഷ്ടിച്ച സംസ്ഥാനമാണ് കേരളമെന്നും, സംസ്ഥാനത്തെ ആരോഗ്യസംവിധാനം മെച്ചപ്പെട്ട നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാനത്തെ പൊതുചികിത്സാ സംവിധാനങ്ങൾ കാര്യക്ഷമമാണെങ്കിലും അടിയന്തര ചികിത്സയ്‌ക്ക് പലപ്പോഴും സ്വകാര്യമേഖലയിലെ ആശുപത്രികളെ ആശ്രയിക്കേണ്ടതുണ്ട്. ഓരോ ദിവസം കഴിയുംതോറും അർബുദമടക്കമുള്ള രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാർക്ക് എത്രയും വേഗം എത്തിച്ചേരാനുതകുന്ന രീതിയിലുള്ള ആശുപത്രികളാണ് നമ്മുടെ നാട്ടിൽ ഉയർന്നുവരേണ്ടത്. അത്തരത്തിലാണ് ഹോം കെയർ അടക്കമുള്ള സേവനങ്ങളുമായി കിംസ്ഹെൽത്ത് മുന്നോട്ട് വന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നാട്ടിൻപുറങ്ങളിലേക്കും മെച്ചപ്പെട്ട സേവനങ്ങളുമായി മുന്നോട്ട് വരുന്ന കിംസ്ഹെൽത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണപിന്തുണ നേരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ അത്യാധുനിക ആരോഗ്യശൃഖലകൾക്ക് ആരംഭം കുറിച്ചത് കിംസ്ഹെൽത്തിന്റെ ആഭിമുഖ്യത്തിൽ ഡോ എം ഐ സഹദുള്ളയാണെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തിയ പാർലമെൻറ് അംഗം എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി. ലോകനിലവാരത്തിലുള്ള സാങ്കേതിക സംവിധാനങ്ങളുടെ പിന്തുണയോടെ ഏറ്റവും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താനുതകുന്ന രീതിയിൽ പ്രവർത്തിക്കുന്ന കിംസ്ഹെൽത്ത്, മിഡിൽ ഈസ്റ്റിലും വ്യാപിച്ചിട്ടുണ്ട്. മെഡിക്കൽ സെന്റർ ഫെസിലിറ്റിയുമായി നാട്ടിൻപുറങ്ങളിലേക്ക് കടന്നുവരുന്നത് കിംസ്ഹെൽത്തിന്റെ സേവനം കൂടുതൽ ആളുകളിലേക്ക് എത്തുന്നതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അത്യാധുനിക ചികിത്സാ സേവനങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രാദേശികമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മെഡിക്കൽ സെന്റററുകൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് പരിപാടിയിൽ അദ്ധ്യക്ഷനായിരുന്ന കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള പറഞ്ഞു. വരും നാളുകളിൽ തദ്ദേശ സ്ഥാപങ്ങളോട് ചേർന്ന് മെഡിക്കൽ ക്യാമ്പുകൾ നടത്തുമെന്നും വരുമാനത്തിനപ്പുറം സമൂഹസേവനത്തിനാണ് കിംസ്ഹെൽത്ത് മുൻതൂക്കം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജ രാജേന്ദ്രൻ, ഇടമുളയ്‌ക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുജ സുരേന്ദ്രൻ, ആർഡിഒ ശശികുമാർ, കൗൺസിലർ വിളയിൽ കുഞ്ഞുമോൻ, കിംസ്‌ഹെൽത്ത് ഡയറക്ടർ ഇ ഇക്ബാൽ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. കിംസ്ഹെൽത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം നജീബ് സ്വാഗതവും കിംസ്ഹെൽത്ത് സി.ഇ.ഒ ജെറി ഫിലിപ്പ് നന്ദിയും പറഞ്ഞു.

Tags: hospitalkims
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies