കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. അരക്കോടിയോളം വരുന്ന സ്വർണം പിടികൂടി. കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസിൽ നിന്നാണ് 932 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ,ശ്രീവിദ്യ സുധീർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ മലപ്പുറം സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു.മലപ്പുറം മേൽമുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീൻ (30) ആണ് പിടിയിലായത്. 1.006 കിലോഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്തിയത്.
Comments