പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധിക , എഞ്ചിനീയർ ആകാൻ കൊതിച്ച പെൺകുട്ടി : ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രവീന്ദ്രജഡേജയുടെ ഭാര്യ റിവ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധിക , എഞ്ചിനീയർ ആകാൻ കൊതിച്ച പെൺകുട്ടി : ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രവീന്ദ്രജഡേജയുടെ ഭാര്യ റിവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2022, 03:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ ജഡേജ ഗുജറാത്ത് നിയമസഭയിലേക്കു ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു .സംസ്ഥാനത്തെ പാർട്ടി ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

ജാംനഗറിൽ നിന്നാണ് റിവ മത്സരിക്കുക .സിറ്റിംഗ് എം.എൽ.എയായ ഹക്കുഭ ജഡേജ എന്നറിയപ്പെടുന്ന ധർമേന്ദ്രസിൻഹയും റിവയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു . 2017ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ 40,000ത്തിലധികം വോട്ടുകൾക്കാണ് ധർമേന്ദ്ര പരാജയപ്പെടുത്തിയത്.

സാധാരണ സെലിബ്രിറ്റികളുടെ ഭാര്യമാരിൽ നിന്ന് ഏറെ വ്യത്യസ്തയാണ് റിവ . ഇന്ത്യൻ സംസ്ക്കാരത്തെ ചോദ്യം ചെയ്യുന്ന ഏത് വിഷയത്തിലും വൈകാരികമായി പ്രതികരിച്ചിട്ടുണ്ട് റിവ . മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ റിവ ജഡേജ കോൺഗ്രസ് നേതാവായിരുന്ന ഹരി സിങ് സോളങ്കിയുടെ അനന്തിരവൾ കൂടിയാണ്

ഒരു രജപുത്ര സ്ത്രീയാണ് താനെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ റിവ എപ്പോഴും ശ്രമിക്കാറുണ്ട്. ആ ആവേശത്തിൽ നിന്നാണ് റിവയുടെ രാഷ്‌ട്രീയ പ്രവേശനം. 2018ൽ ‘പത്മാവത്’ സിനിമയെച്ചൊല്ലി രാജ്യത്തുടനീളം വലിയ അസ്വാരസ്യങ്ങളുണ്ടായിരുന്നു. കർണി സേന ശക്തമായി പ്രതിഷേധം തുടങ്ങി. അവരെ പിന്തുണച്ചുകൊണ്ട് റിവയും പ്രസ്ഥാനത്തിൽ ചേർന്നു

രജപുത്രരെ അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു റിവയുടെ പ്രസ്താവന. അന്ന് റിവയ്‌ക്ക് 28 വയസ്സായിരുന്നു. ആ സമയത്ത് തന്നെയാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ വിവാഹം കഴിച്ചതും . ഒരു വയസ്സുള്ള മകളെ കയ്യിലെടുത്തു കൊണ്ട് റിവ സജീവ രാഷ്‌ട്രീയത്തിലേക്ക് നടന്നു തുടങ്ങി. ഒടുവിൽ അത് ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പിൽ വരെ എത്തിച്ചിരിക്കുന്നു.

താൻ രാഷ്‌ട്രീയത്തിലിറങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് റിവ പറയുന്നു. ബിസിനസുകാരനായ അച്ഛന്റെയും സർക്കാർ ജോലിക്കാരിയായ അമ്മയുടെയും ഏക മകളാണ് റിവ . എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ റിവ സർക്കാർ ഉദ്യോഗസ്ഥയാകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. എന്നാൽ 2016ൽ ജഡേജയെ കണ്ടതോടെ എല്ലാം മാറിമറിഞ്ഞു. . പഠിക്കുമ്പോൾ തന്നെ പിതാവിന്റെ രണ്ട് സ്കൂളുകളുടെ ചുമതലയും റിവയാണ് നോക്കിയിരുന്നത്.

കർണി സേനയുടെ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ശേഷമാണ് റിവ സജീവ രാഷ്‌ട്രീയത്തിൽ താൽപര്യം പ്രകടിപ്പിച്ചത്. കർണി സേന അവരെ ഗുജറാത്തിലെ വനിതാ വിഭാഗത്തിന്റെ തലവനായി നിയമിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് റിവയുടെ മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്കുള്ള ചുവടുവെപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിക്കുന്നതിന് ഒരു ദിവസം മുമ്പാണ് അവർ ബിജെപിയിൽ ചേർന്നത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭർത്താവ് രവീന്ദ്ര ജഡേജയ്‌ക്കൊപ്പം റിവ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡൽഹിയിലെ വസതിയിൽ എത്തി സന്ദർശിച്ചു.

തനിക്ക് രാഷ്‌ട്രീയത്തിലേക്കുള്ള പ്രചോദനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് റിവ പറഞ്ഞു. ഒരു പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടതാണ് റിവയെ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാൻ പ്രേരിപ്പിച്ചത്. രാഷ്‌ട്രീയക്കാരെ വിമർശിക്കുന്നതിന് മുമ്പ് രാഷ്‌ട്രീയത്തിൽ ചേർന്ന് സമൂഹത്തെ മാറ്റാൻ ശ്രമിക്കണമെന്നായിരുന്നു അന്ന് പ്രധാനമന്ത്രി പറഞ്ഞത്. അതായിരുന്നു തുടക്കം.

 

 

Tags: Narendra ModiBJPRAVEENDRA JADEJA
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies